യുവതി തീകൊളുത്തി ആത്മഹത്യ ചെയ്ത കേസ്; ഭര്‍ത്താവിന് ഏഴു വര്‍ഷം തടവ്
കോട്ടയം: യുവതി തീകൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിന് ഏഴു വര്‍ഷവും ഭര്‍തൃ മാതാവിന് മൂന്നുമാസവും തടവ്.
ചങ്ങനാശേരിമാടപ്പള്ളി മോസ്‌കോ കല്ലുവെട്ടം ഭാഗത്ത് കണിച്ചുകാട്ട് വീട്ടില്‍ മനോജ് ഏബ്രഹാം, ഇയാളുടെ അമ്മ അന്നമ്മ എബ്രഹാം എന്നിവരെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി അഞ്ച് ജഡ്ജി വി എസ് ബിന്ദുകുമാരി ശിക്ഷിച്ചത്. മനോജ് എബ്രഹാമിന്റെ ഭാര്യ ജൂലി ഭര്‍തൃവിട്ടില്‍ നിരന്തരം മാനസിക, ശാരീരിക പീഡനത്തിന് ഇരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
2010 ഏപ്രില്‍ 21 നായിരുന്നു കേസിനാസ്പദമായ സംഭവം. മനോജ് എബ്രഹാമിന് രണ്ടു വകുപ്പുകളിലായി അയ്യായിരം രൂപ വീതം പിഴയും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടുമാസം അധികതടവും അനുഭവിക്കണം. അന്നമ്മ എബ്രഹാമും തടവിനു പുറമെ അയ്യായിരം രൂപ പിഴ അടയ്ക്കണം.
2000ല്‍ വിവാഹിതയായ ജൂലി ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമൊപ്പം താമസിച്ചു വരികയായിരുന്നു. ഇവരില്‍ നിന്നുള്ള തുടര്‍ച്ചയായ പീഡനമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചത്. സംഭവദിവസം ഭര്‍തൃവിട്ടില്‍ നടന്ന സംഭവം സ്വന്തം വീട്ടിലേയ്ക്ക് ഫോണില്‍ വിളിച്ച് അനുജത്തി അലക്‌സിയെ ജൂലി ധരിപ്പിച്ചിരുന്നു. ഇതിനു ശേഷമായിരുന്നു ആത്മഹത്യ. ജൂലിയുടെ അച്ഛന്‍ അലക്‌സാണ്ടര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് ചാര്‍ജ് ചെയ്തത്.
കേസില്‍ 39ാം സാക്ഷിയായിരുന്നു അലക്‌സി. ഇവരുടെ മൊഴി കേസില്‍ നിര്‍ണായക തെളിവായി. കുറ്റപത്രത്തിലെ 17ാം സാക്ഷിയുമായി മനോജ് എബ്രഹാമിനുണ്ടായിരുന്ന വഴിവിട്ട ബന്ധങ്ങളാണ് ജൂലിയെ ആത്മഹത്യ ചെയ്യുന്നതിന് ഏറ്റവുമധികം പ്രേരിപ്പിച്ചതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
39 സാക്ഷികളും 26 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ഭര്‍ത്താവും അവരുടെ അമ്മയും ജൂലിയോട് ക്രൂരമായി പെരുമാറിയിരുന്നതായി കോടതികണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."