ഡല്‍ഹിയില്‍ കോടികളുടെ കള്ളപ്പണം സൂക്ഷിച്ച അഭിഭാഷകന് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഓഫീസിനുള്ളില്‍ കോടികളുടെ കള്ളപ്പണം സുക്ഷിച്ച അഭിഭാഷകനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു.
ഡല്‍ഹി കേന്ദ്രമാക്കി പ്രാക്ടീസ് ചെയ്യുന്ന രോഹിത് ഠണ്ഡന് എന്ന അഭിഭാഷകനാണ് അറസ്റ്റിലായത്.
രണ്ടാഴ്ച മുമ്പ് രോഹിത്തിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 13.6 കോടി രൂപയുടെ കള്ളപ്പണം പിടികൂടിയിരുന്നു. അതിനെ തുടര്‍ന്നാണ് ഇന്ന് അറസ്റ്റ് ചെയ്തത്.
പിടിച്ചെടുത്ത പണത്തിന് രേഖകള്‍ ഹാജരാക്കാന്‍ രോഹിത്തിനായിരുന്നില്ല. 70 കോടിയുടെ അനധികൃത സമ്പാദ്യവും രോഹിത്തിനുണ്ടെന്ന് ആദായ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല, കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ അറസ്റ്റിലായ വ്യവസായി പരാസ്മല്‍ ലോധയുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് സൂചനയുണ്ട്.
രോഹിത്തില്‍ നിന്ന് പിടിച്ചെടുത്ത നോട്ടുകളില്‍ രണ്ട് കോടിയുടെ പുതിയ രണ്ടായിരം നോട്ടുകളുമുണ്ട്.
ചോദ്യം ചെയ്യലില്‍ തന്റെ ഇടപാടുകാരുടെ പണമാണെന്ന് രോഹിത്ത് പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."