HOME
DETAILS

നബിദിനം അന്താരാഷ്ട്ര ആഘോഷം: ആലിക്കുട്ടി മുസ്‌ലിയാര്‍

  
backup
December 29 2016 | 22:12 PM

%e0%b4%a8%e0%b4%ac%e0%b4%bf%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%86%e0%b4%98%e0%b5%8b

കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം അന്താരാഷ്ട്ര തലത്തില്‍ തന്നെ ആഘോഷിക്കുകയാണെന്നും അതിനോട് മുഖം തിരിഞ്ഞ് നില്‍ക്കുന്നവര്‍ അവഗണിക്കപ്പെടുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍. ഹുബ്ബുര്‍റസൂല്‍ ഹുബ്ബുല്‍ വതന്‍ എന്ന പ്രമേയത്തില്‍ സുന്നി യുവജന സംഘം നടത്തുന്ന മീലാദ് കാംപയിനിന്റെ സമാപനത്തിന്റെ ഭാഗമായി കോഴിക്കോട്ട് നടന്ന മീലാദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറബ് ലോകത്തും പുറത്തും പ്രവാചക ജന്മദിനം അത്യുത്സാഹത്തോടെയാണ് ആഘോഷിക്കുന്നത്. മുസ്‌ലിംകള്‍ ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ നേരിടാന്‍ ആഗോളതലത്തില്‍ തന്നെ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വൈകിട്ട് മൂന്നിന് നടന്ന മൗലിദ് പാരായണത്തിന് സമസ്ത മുശാവറ അംഗം എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ആര്‍.വി കുട്ടിഹസന്‍ ദാരിമി, അബുഹാജി രാമനാട്ടുകര, അബ്ദുല്‍ ഹസന്‍ ദാരിമി, എന്‍ജിനിയര്‍ മാമുക്കോയഹാജി, സി.എസ്. കെ തങ്ങള്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അണ്ടേണ്ടാണ അബ്ദുല്‍ബാരി ബാഖവി പങ്കെടുത്തു. തുടര്‍ന്ന് നടന്ന പ്രാര്‍ഥനയ്ക്ക് ചേലക്കാട് മുഹമ്മദ് മുസ് ലിയാര്‍ നേതൃത്വം നല്‍കി. മീലാദ് സമ്മേളനത്തിത്തില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. സിംസാറുല്‍ ഹഖ് ഹുദവി പ്രമേയ പ്രഭാഷണം നടത്തി. സലിം എടക്കര, മുസ്തഫ മുണ്ടണ്ടുപാറ സംസാരിച്ചു.
തുടര്‍ന്നു നടന്ന ആദര്‍ശ സമ്മേളനം സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളില്‍ നാസര്‍ ഫൈസി കൂടത്തായി, റഹ്മത്തുല്ല ഖാസിമി മുത്തേടം, എം. ടി അബൂബക്കര്‍ ദാരിമി സംസാരിച്ചു. ഉമര്‍ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. ഹാജി കെ മമ്മദ് ഫൈസി സ്വാഗതവും കെ മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  19 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago