ദ്വീപ് ഉല്‍പന്നങ്ങള്‍ ആഗോളവിപണിയില്‍ പരിചയപ്പെടുത്തും
മിനിക്കോയ്: ദ്വീപ് ഉല്‍പന്നങ്ങളെ ബ്രാന്റ് ചെയ്ത് ആഗോളവിപണിയില്‍ പരിചയപ്പെടുത്തുമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഫറൂഖ് ഖാന്‍ സമ്മേളനത്തില്‍ പറഞ്ഞു. ട്യൂണ, നാളികേര ഉല്‍പന്നങ്ങള്‍ എന്നിവയുടെ ഉപോല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാനുള്ള നിക്കങ്ങള്‍ നടത്തും. പതഞ്ജലി മാതൃകയില്‍ ഇവയെല്ലാം ബ്രാന്റ് ചെയ്യാനുള്ള ശ്രമങ്ങളാണ് ആലോചിക്കുന്നത്. ദ്വീപിന് എത്രമാത്രം വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളാനാകുമെന്നതിനെ കുറിച്ച് കൂടുതല്‍ പഠനം നടത്തും. അതിന് ശേഷം മാത്രമേ ലക്ഷദ്വീപിന്റെ ടൂറിസം വികസനം സാധ്യതമാക്കുകയുള്ളു.
ഇപ്പോഴത്തെ നിലയില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങള്‍ പര്യാപ്തമാണ്. ദ്വീപിന് ഉള്‍കൊള്ളാനാവാത്ത തരത്തിലും ദ്വീപിന്റെ ആവാസവ്യവസ്ഥകളെ ബാധിക്കുന്ന തരത്തിലും വിനോദ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. എന്നാല്‍ ദ്വീപിന്റെ മനോഹാരിത ആസ്വദിക്കുന്നതില്‍ നിന്ന് വിനോദ സഞ്ചാരികളെ തടയില്ല. മിനിക്കോയ് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ലക്ഷദ്വീപിലേക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി സീ പ്ലെയിന്‍ പദ്ധതി നടപ്പാക്കും.
കറന്‍സി പിന്‍വലിക്കല്‍ ദ്വീപിനെ ബാധിച്ചിട്ടില്ലെന്നും ദ്വീപിനെ രാജ്യത്തെ ആദ്യ കറന്‍സി രഹിത പ്രദേശമാക്കുമെന്നും ഫറൂഖ് ഖാന്‍ പറഞ്ഞു.
മത്സ്യബന്ധന തൊഴിലാളികള്‍ക്ക് സംഭരണസൗകര്യം ഏര്‍പ്പെടുത്തും. ഇതിനായി ഉള്‍ക്കടലില്‍ വലിയ കപ്പല്‍ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്. ദ്വീപില്‍ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും വനിതാ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി സ്വയം സഹായ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഫാറൂഖ് ഖാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."