പ്ലാസ്റ്റിക് ദുരുപയോഗത്തിനെതിരേ തെരുവുനാടകവുമായി വിദ്യാര്‍ഥികള്‍
മാവൂര്‍: പ്ലാസ്റ്റിക് ദുരുപയോഗത്തിനെതിരേ തെരുവുനാടകവുമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍. ചെറൂപ്പ മണക്കാട് ഗവ. യു.പി സ്‌കൂളില്‍ നടക്കുന്ന ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസിന്റെ 'സുകൃതം' സപ്തദിന ക്യാംപിനോടനുബന്ധിച്ചാണ് പ്ലാസ്റ്റിക്മാലിന്യ ബോധവല്‍ക്കരണ റാലിയും തെരുവുനാടകവും പേപ്പര്‍ ബാഗ് വിതരണവും സംഘടിപ്പിച്ചത്.
ചെറൂപ്പ അങ്ങാടിയില്‍ നടന്ന പരിപാടി പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹമീദ് അലി ഉദ്ഘടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ യു.എ ഗഫൂര്‍ അധ്യക്ഷനായി. എന്‍.എസ്.എസ് പി.എ.സി മെമ്പര്‍ മിനി ആന്റി പ്ലാസ്റ്റിക് കാംപയിന്‍ സന്ദേശം കൈമാറി. മുന്‍ പി.ടി.എ പ്രസിഡന്റ് അബ്ദുല്‍ മജീദ് ടി.കെ, പ്രോഗ്രാം ഓഫിസര്‍ ഇക്‌രിമത്ത് മൗലാനാ മുഹമ്മദ്, എന്‍.എസ്.എസ് വളണ്ടിയര്‍ അമല്‍നാഥ് സംസാരിച്ചു. ഋത്വിക്ക്, അഭിനന്ദ്, ആദില്‍ സുഹൈല്‍, അഭിജ, മാളവിക, മേഘ പി, അബിന്‍, അഭിരാമി, നയന, അശ്വതി എന്‍.പി തെരുവുനാടകത്തില്‍ അഭിനയിച്ചു.
അശ്വതി പി.ടി, നൗഫിദ, അപര്‍ണ, ആര്യ, അമിഷ, അതുല്‍ പേപ്പര്‍ ബാഗ് വിതരണത്തിനു നേതൃത്വം നല്‍കി. മുഹമ്മദ് സുഹൈല്‍, കാര്‍ത്തിക്, ശ്യാംരാജ്, അമൃത, ശരണ്യ ബോധവല്‍ക്കരണ റാലിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."