കുടുംബശ്രീ: അരലക്ഷം കുട്ടികളെ ബാലസഭാ അംഗങ്ങളാക്കും
കല്‍പ്പറ്റ: ജനാധിപത്യ ബോധമുള്ള ഭാവിതലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന് രൂപീകരിച്ച ബാലസഭകളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. നിലവില്‍ ജില്ലയില്‍ 1500-ഓളം ബാലസഭകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അടുത്ത വേനലവധി പൂര്‍ത്തിയാകുന്നതിന് മുമ്പായി ജില്ലയില്‍ 2500 ബാലസഭകള് രൂപീകരിക്കുന്നതിനാണ് ജില്ലാ മിഷന് ലക്ഷ്യമിടുന്നത്.
ബാലസഭാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിനുമായി പൂര്‍ണമായും കുട്ടികള്‍ അംഗങ്ങളായ റിസോഴ്സ് പേഴ്സണ്‍മാരെ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീത ബാലന് ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷന് കോഡിനേറ്റര്‍ ജയചന്ദ്രന് കെ.പി അധ്യക്ഷനായി. അസി.കോഡിനേറ്റര്‍ കെ.എ ഹാരിസ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ലിസികുര്യന്, ബാലസഭാ കസള്‍ട്ടന്റ് ശ്രുതിമോള്‍, ട്രെയിനര്‍മാരായ മനു ആചാര്യ, സുനതി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."