ഗ്രൂപ്പ് നേതാക്കളെ പ്രതിപക്ഷ നേതാവാക്കരുതെന്ന് മുന്‍മന്ത്രി
കൊച്ചി: കോണ്‍ഗ്രസിലെ രണ്ട് ഗ്രൂപ്പുകളിലുമുള്ള നേതാക്കളേയും പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ കെ.കെ.രാമചന്ദ്രന് മാസ്റ്റര്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും കത്തെഴുതിയിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടേയും നേതൃത്വത്തിലാണ് 2006, 2011, 2016 തെരഞ്ഞെടുപ്പുകളെ കോണ്‍ഗ്രസ് നേരിട്ടത്. 2001ല്‍ കോണ്‍ഗ്രസിന് നിയമസഭയില്‍ 61 സീറ്റുണ്ടായിരുന്നു. എന്നാല്‍ 2006ല്‍ ഇത് 24, 2011ല്‍ 38, 2016ല്‍ 22 എന്നീ നിലകളിലേക്കും പോയി.
കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനാണെങ്കിലും സീറ്റുകള്‍ തീരുമാനിച്ചത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ്. അനാരോഗ്യകരമായ ഗ്രൂപ്പ് വഴക്കാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും രാമചന്ദ്രന് മാസ്റ്റര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."