HOME
DETAILS
MAL
ഡിജിറ്റല്‍ ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് മോദി
backup
December 30 2016 | 10:12 AM
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമാകുന്ന ആപ്പായിരിക്കും ഇതെന്നും അദ്ദേഹം അറിയിച്ചു.
I will launch a Mobile App which will enable easier digital payments & transactions. The App will immensely benefit our citizens.
— Narendra Modi (@narendramodi) December 30, 2016
'എളുപ്പത്തില്‍ ഇടപാടുകള്‍ നടത്തുവാനും പണം കൈമാറുവാനും സഹായിക്കുന്ന ഒരു മൊബൈല്‍ ആപ്പ് ഞാന്‍ പുറത്തിറക്കും. സാമ്പത്തിക ഇടപാടുകള്‍ എളുപ്പത്തിലാക്കാന്‍ ഈ ആപ്പ് ജനങ്ങളെ സഹായിക്കും- മോദി ട്വിറ്ററില്‍ കുറിച്ചു.
നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട അന്‍പത് ദിവസത്തെ സമയപരിധി ഇന്നോടെ അവസാനിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."