അനര്‍ഹമായി വാങ്ങിയ റേഷന്റെ വില തിരിച്ചടയ്ക്കാന്‍ നിര്‍ദേശം
കോഴിക്കോട്: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ ലിസ്റ്റില്‍ അനധികൃതമായി കടന്നുകൂടി ഭക്ഷ്യധാന്യങ്ങള്‍ കൈപറ്റിയതിന് 61,557 രൂപ പൊതുവിതരണ വകുപ്പിന്റെ അക്കൗണ്ടില്‍ അടയ്ക്കാന്‍ സിറ്റി റേഷനിങ് ഓഫിസര്‍(സൗത്ത്) ഉത്തരവായി.
കണ്ണഞ്ചേരിയിലെ ഒരു കാര്‍ഡുടമ 2012 ജനുവരി മുതല്‍ അനര്‍ഹമായി ഭക്ഷ്യധാന്യങ്ങള്‍ കൈപറ്റിയിരുന്നു. ഇതു കണ്ടെത്തിയതിനെ തുടര്‍ന്ന് 2016 നവംബര്‍ മാസം വരെ കൈപറ്റിയ ഭക്ഷ്യധാന്യങ്ങളുടെ മാര്‍ക്കറ്റ് വിലയാണ് തിരിച്ചടയ്ക്കാന്‍ ഉത്തരവായത്.
ദാരിദ്ര്യരേഖയ്ക്കും താഴെ അതിദരിദ്രരായ ആളുകളാണ് അന്ത്യോദയ അന്നയോജന വിഭാഗത്തില്‍ വരുന്നത്. ഈ വിഭാഗത്തിലാണ് 2012 മുതല്‍ കാറും ഇരുനില വീടുമുള്ള കാര്‍ഡുടമ ഭക്ഷ്യധാന്യങ്ങള്‍ കൈപറ്റിയിരിക്കുന്നത്. മുന്‍ഗണനാ ലിസ്റ്റില്‍ നിന്നു സ്വമേധയാ ഒഴിവാകുന്നതിനു സര്‍ക്കാര്‍ നല്‍കിയിട്ടുള്ള അവസരം ഉപയോഗപ്പെടുത്തി ശിക്ഷകളില്‍നിന്ന് ഒഴിവാകണമെന്ന് കാര്‍ഡുടമകളോട് സിറ്റി റേഷനിങ് ഓഫിസര്‍(സൗത്ത്) അറിയിച്ചു.
മുന്‍ഗണനാ ലിസ്റ്റില്‍ കയറിക്കൂടിയവരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം സിവില്‍ സപ്ലൈസ് അധികൃതര്‍ റെയ്ഡ് ശക്തമാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."