HOME
DETAILS

വയോജന നയം നടപ്പിലാക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് മന്ത്രി തിലോത്തമന്‍

  
backup
December 31, 2016 | 3:05 AM

%e0%b4%b5%e0%b4%af%e0%b5%8b%e0%b4%9c%e0%b4%a8-%e0%b4%a8%e0%b4%af%e0%b4%82-%e0%b4%a8%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d

ആലപ്പുഴ: വയോജനയം പ്രാബല്യത്തില്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രി പി തിലോത്തമന്‍. സീനിയര്‍ സിറ്റിസണ്‍സ് സര്‍വ്വീസ് കൗണ്‍സില്‍ ജില്ലാ സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
50 വയസ്സ് കഴിഞ്ഞവര്‍ക്കുവേണ്ടി സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണം. വയോജനങ്ങള്‍ക്ക് വേണ്ടി സ്‌കീമുകളും ചികിത്സാ സഹായങ്ങളും നടപ്പിലാക്കുന്ന രാജ്യങ്ങളുണ്ട്. ഓരോ പ്രദേശത്തേയും വയോജനങ്ങളെ ഒന്നിച്ചുചേര്‍ത്തുകൊണ്ട് അവര്‍ക്ക് ആശയ വിനിമയം നടത്താന്‍ അവസരം കൊടുക്കണം. മുതിര്‍ന്നവര്‍ക്ക് സമൂഹം നല്‍കുന്ന ആദരവായിട്ടുവേണം ക്ഷേമപെന്‍ഷനുകളെ കാണേണ്ടത്.
നമ്മുടെ സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകള്‍ ലഭിക്കാത്ത ആരുമുണ്ടാകാന്‍ പാടില്ലെന്ന നിലപാടാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. വയോജനങ്ങള്‍ക്ക് ചികിത്സാ ആനുകൂല്യങ്ങളും മറ്റും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രായമായവരെ തീര്‍ത്തും അവഗണിക്കുന്ന നിലപാടുകളാണ് ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്നത്. പ്രായമായവരെ ഒന്നിച്ച് സംഘടിപ്പിക്കുവാന്‍ അവസരം നല്‍കിയാല്‍ അവരുടെ ജീവിതത്തില്‍ വലിയമാറ്റങ്ങള്‍ ഉണ്ടാകും. ഉദ്യോഗം കഴിഞ്ഞ് പെന്‍ഷനായി കഴിഞ്ഞാല്‍ പലരും പ്രശ്‌നങ്ങളുടെ നടുവിലാണ്. എന്നാല്‍ ക്ഷേമപെന്‍ഷനുകളെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവര്‍ അതിലേറെ ദുരിതത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ടി ആര്‍ ബാഹുലേയന്‍ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി കെ ചക്രപാണി, എം ഷംസുദ്ദീന്‍, ആര്‍ രവിപാലന്‍ എന്നിവര്‍ സംസാരിച്ചു. എസ് ഹനീഫ റാവുത്തര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ പഴനിയപ്പന്‍ നന്ദി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലും അബൂദബിയിലും ഡു നെറ്റ്‌വര്‍ക്ക് തകരാര്‍; വോയ്‌സ് കോള്‍ സേവനം തടസ്സപ്പെട്ടു

uae
  •  9 days ago
No Image

'മൂന്ന് കോടി തന്നാല്‍ മന്ത്രിയാക്കാം'; എം.എല്‍.എ വിദ്യാ ബാലകൃഷ്ണന് ഡല്‍ഹിയില്‍ നിന്ന് ഫോണ്‍, പരാതി നല്‍കി

Kerala
  •  9 days ago
No Image

'ദാറുൽ ഉലൂം ദയൂബന്ദിൽ ഗംഗാജലം കൊണ്ട് അഭിഷേകം നടത്തും'; പ്രമുഖ ഇസ്‌ലാമിക മതപഠനശാലയ്ക്ക് കീഴിൽ ശിവക്ഷേത്രമുണ്ടെന്ന് അവകാശപ്പെട്ട് ഹിന്ദു രക്ഷാദൾ 

National
  •  9 days ago
No Image

തെരുവ് പശുക്കള്‍ക്ക് സൊമാറ്റോ ആപ്പുവഴി ചപ്പാത്തി ഓര്‍ഡര്‍ ചെയ്ത് യുവതി; പണം വാങ്ങാതെ ഡെലിവറി പങ്കാളിയുടെ കരുതല്‍

National
  •  9 days ago
No Image

വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കി സ്വര്‍ണക്കടത്ത്; ദമ്പതികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍, രണ്ട് കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു

Kerala
  •  9 days ago
No Image

താങ്ക്യു യു.എ.ഇ കാംപയിനില്‍ 136 രാജ്യങ്ങളില്‍ നിന്ന് നാലര ലക്ഷം സന്ദേശങ്ങള്‍

uae
  •  9 days ago
No Image

കണ്ണൂരില്‍ അതിഥി തൊഴിലാളി കുളിമുറിയില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍; സഹോദരി ഭര്‍ത്താവ് പിടിയില്‍

Kerala
  •  9 days ago
No Image

UAE SCAM ALERT| തട്ടിപ്പിന് സാധ്യത; വാഹന ഇന്‍ഷുറന്‍സ് ഓണ്‍ലൈനായി എടുക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ

uae
  •  9 days ago
No Image

കുവൈത്തിലെ ആദ്യ 15 വർഷത്തെ ഗോൾഡൻ റെസിഡൻസി എം.എ യൂസഫലിക്ക്

Kuwait
  •  9 days ago
No Image

W.W.Eയുടെ മാസ്മരികലോകം; അമേരിക്കന്‍ എയര്‍ലൈന്‍സ് സെന്ററിലെ WWE അനുഭവം

Football
  •  9 days ago