ദീനീ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് നിസ്തുലം: യഹ്യ തളങ്കര
ബദിയടുക്ക: കേരളത്തിലെ ദീനീ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ പ്രവാസി പ്രവര്‍ത്തകരുടെ സഹകരണവും സഹായവും നിസ്തുലമാണെന്നു യഹ്യ തളങ്കര. ബദിയടുക്ക കണ്ണിയത്ത് ഉസ്താദ് ഇസ്്ലാമിക് അക്കാദമി സംഘടിപ്പിക്കുന്ന കണ്ണിയത്ത് ഉസ്താദ് ആണ്ട് നേര്‍ച്ചയിലെ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയര്മാന് യു.എം അബ്ദുല്‍ റഹാമാന്‍ മൗലവി പ്രാര്‍ഥനക്കു നേതൃത്വം നല്കി. അഷ്റഫ് പള്ളിക്കണ്ടം അധ്യക്ഷനായി. മാഹിന്‍ മുസ്്ലിയാര്‍, ടി.ഇ അബ്ദുല്ല, ബഷീര്‍ ദാരിമി, ഇബ്രാഹീം മാസ്കം, അബ്ദുല്‍ റഹ്്മാന്‍, പി.സി അബ്ദുല്‍ റസാഖ്, നൗഷാദ്, അഷ്റഫ്, മുഹമ്മദ് കുഞ്ഞി, ഇ.പി ഹംസത്തു സഅദി, ഇബ്രാഹീം ഫൈസി, സുബൈര്‍ ദാരിമി, അബ്ദുല്‍ ഹമീദ് ഫൈസി, അബ്ദുല്‍ റഹ്്മാന്‍ ഹാജി, ബദ്റുദ്ദീന്‍ താസിം, മുനീഫ്, മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
ഇന്നു രാവിലെ 10.30നു നടക്കുന്ന കുടുംബ സംഗമം എം.എ ഖാസിം മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ സലാം ദാരിമി അധ്യക്ഷനാവും. രാത്രി ഏഴിനു നടക്കുന്ന മതപ്രഭാഷണം സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. ചെര്‍ക്കളം അഹമ്മദ് മുസ്്ലിയാര്‍ അധ്യക്ഷനാവും. നാളെ രാത്രി നടക്കുന്ന സമാപന സമ്മേളനം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംങ്കൈ ഉദ്ഘാടനം ചെയ്യും. അക്കാദമി പ്രസിഡന്റ് യു.എം അബ്ദുല്‍ റഹ്മാന് മൗലവി അധ്യക്ഷനാവും. പൂക്കോയ തങ്ങള്‍ ചന്തേര പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തും. നജ്മുദ്ദീന് തങ്ങള്‍ യമാനി അല്‍ ഹൈദ്രൂസി കൂട്ട പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."