HOME
DETAILS

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: പ്രതികള്‍ പൊലിസ് പിടിയിലെന്നു സൂചന

  
backup
December 31 2016 | 23:12 PM

%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6%e0%b5%87%e0%b4%b9%e0%b4%82

 


ഓയൂര്‍: രണ്ടു ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ ഏതാനുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. മരണത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും റോഡ് ഉപരോധിച്ചിരുന്നു.
കരിങ്ങന്നൂര്‍ അടയറ പ്രശാന്ത് മന്ദിരത്തില്‍ പ്രിയ (21)യുടെ മൃതദേഹവുമായി കഴിഞ്ഞദിവസം വൈകിട്ട് ആറിന് വെളിനല്ലുര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.കെ നിര്‍മ്മലയുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്.
ഏഴാം കുറ്റി ജങ്ഷനിലെ ഉപരോധത്തെ തുടര്‍ന്ന് ആയൂര്‍ ഓയൂര്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രിയയെ വീട്ടില്‍നിന്നും കാണാതായത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെ കരിങ്ങന്നൂര്‍ പുതുശേരി ഇത്തിക്കരയാറ്റിലെ വള്ളക്കടവിലാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രിയ കരിങ്ങന്നൂര്‍ പുതുശേരി സ്വദേശി അരുണ്‍ബാബുവുമായി പ്രണയത്തിലായിരുന്നു.
ഇരുവരുടേയും വീട്ടുകാര്‍ വിവാഹത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും രജിസ്റ്റര്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ പിറ്റേദിവസം യുവാവിന്റെ സഹോദരിയും പിതാവും മറ്റു നാലുപേരുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹം നടത്തണമെങ്കില്‍ സ്വര്‍ണവും പണവും നല്‍കണമന്ന് ആവശ്യപ്പെട്ടതോടെ അഭിപ്രായവ്യത്യാസം ഉണ്ടായതായി പറയുന്നു.
ബുധനാഴ്ച രാവിലെ അരുണ്‍ബാബുവിന്റെ പുതുശേരിയിലുള്ള വീട്ടിലെത്തിയ പ്രിയയെ പിന്നീട് കാണാതാവുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൂയപ്പള്ളി പൊലിസില്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണം നടക്കുന്നതിനിടെയാണ് പുതുശേരി വള്ളക്കടവില്‍ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുകയും ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വിസ്റ്റ് തയാറാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ആര്‍.ഡി.ഒയ്ക്ക് സ്ഥലത്തെത്താന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് കൊട്ടാരക്കര ഡി.വൈ.എസ്.പി, എഴുകോണ്‍, കൊട്ടാരക്കര സി.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള പൊലിസ് സംഘം സ്ഥലത്തെത്തിലയിരുന്നു. പരിശോധനയ്ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി. മരണത്തിനുത്തരവാദികളായ അരുണ്‍ബാബുവിനേയും, ഇദ്ദേഹത്തിന്റെ പിതാവ്, സഹോദരി എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് എത്തിച്ച മൃതദേഹവുമായി റോഡ് ഉപരോധിച്ചത്.
സംഭവമറിഞ്ഞ് എഴുകോണ്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലിസ് സംഘം എത്തി രാഷ്ട്രീയ നേതാക്കളും നാട്ടുകാരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.
വെള്ളിയാഴ്ച രാത്രി എട്ടിന് പ്രിയയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മാതാവ് ഷീല, സഹോദരന്‍ പ്രശാന്ത്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  7 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  8 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  9 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  9 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  9 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  10 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  10 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  10 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  10 hours ago