മൂര്‍ക്കാട്ടിപ്പടി പമ്പ് ഹൗസ് റോഡ് വികസന പദ്ധതി ഉദ്ഘാടനം ചെയ്തു
പെരുവ: മൂര്‍ക്കാട്ടിപ്പടി പമ്പ്ഹൗസ് റോഡ് നിര്‍മാണം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മൂര്‍ക്കാട്ടിപ്പടി കാരിക്കോട് പമ്പ് ഹൗസ് റോഡിന്റെ റീടാറിങ് ജനുവരി മാസത്തില്‍ പൂര്‍ത്തീകരിച്ച് പുതുവത്സര സമ്മാനമായി നാടിന് സമര്‍പ്പിക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു.
മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോന് അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ജോസഫ് ആമുഖ പ്രസംഗം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി.യു.മാത്യു, കെ.വി.ജെയിംസ്, ജോര്‍ജ്ജ് ബേബി, തോമസ് മുണ്ടുവേലി, ഫാ. ലിനു ജോര്‍ജ്ജ്, ഡോ. ജിക്കു പി. നൈാന്‍, ടി.കെ.വാസുദേവന്‍ നായര്‍, എം.എന്‍.ദിവാകരന് നായര്‍, ബേബി മാത്യു കോയിക്കല്‍, കെ.എ. സജീവ് എന്നിവര്‍ പ്രസംഗിച്ചു .
പി.എം.ജി.എസ്.വൈ. പദ്ധതിയിലുള്‍പ്പെടുത്തി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നിര്‍മ്മാണം ആരംഭിച്ച മൂര്‍ക്കാട്ടിപ്പടി പമ്പ് ഹൗസ് റോഡ് വിവിധ സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങിപ്പോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."