HOME
DETAILS

പോസ്റ്റോഫീസിലേക്ക് വന്ന ഉരുപ്പടികള്‍ നാടോടികള്‍ മോഷ്ടിച്ചു

  
backup
May 24 2016 | 18:05 PM

%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8b%e0%b4%ab%e0%b5%80%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%a8

നെടുമ്പാശ്ശേരി: പോസ്റ്റോഫീസിലേക്ക് വന്ന കത്തുകളും പാര്‍സലുകളും അടങ്ങുന്ന ബാഗ് ആക്രി സാധനങ്ങള്‍ ശേഖരിക്കാന്‍ നടക്കുന്ന നാടോടി സംഘം മോഷ്ടിച്ചു. നാട്ടുകാരുടെയും പോസ്റ്റോഫീസ് ജീവനക്കാരുടെയും അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കകം സാധനങ്ങള്‍ തിരികെ ലഭിച്ചു. ഇന്നലെ രാവിലെ 10 മണിയോടെ തെക്കേ അടുവാശ്ശേരി പോസ്റ്റ്ഓഫീസിലേക്ക് വന്ന സാധനങ്ങളാണ് മോഷണം പോയത്.
സാധാരണയായി രാവിലെ 10 മണിയോടെ ഇതിലൂടെ കടന്നുപോകുന്ന പ്രൈവറ്റ് ബസ്സിലാണ് തപാല്‍ ഉരുപ്പടികള്‍ എത്തുന്നത്. എല്ലാ ദിവസത്തെയും പോലെ തപാല്‍ ഉരുപ്പടികള്‍ അടങ്ങുന്ന ബാഗ് പോസ്റ്റോഫീസിന് സമീപം ഇട്ടശേഷം ബസ് കടന്നുപോയി.
അല്‍പ സമയത്തിനു ശേഷം ബാഗെടുക്കാന്‍ എത്തിയ പോസ്റ്റ്മാന്‍ ബാഗ് കാണാതെ കുഴങ്ങി. ബസ് ജീവനക്കാരുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ബാഗ് കൃത്യമായി തന്നെ ഇട്ടിരുന്നതായും ആ സമയം ഇതിനു സമീപം മുച്ചക്ര വാഹനവുമായി പഴയ സാധനങ്ങള്‍ പെറുക്കാന്‍ നടക്കുന്ന രണ്ട് പേര്‍ ഉണ്ടായിരുന്നതായും പറഞ്ഞു.
തുടര്‍ന്ന് ഇവരെ കേന്ദ്രീകരിച്ച് നാട്ടുകാരും പോസ്റ്റോഫീസ് ജീവനക്കാരും നടത്തിയ അന്വേഷണത്തില്‍ കുറ്റിയാല്‍ ജംഗ്ഷന് സമീപത്ത് നിന്നും ഇവരെ കണ്ടെത്തുകയായിരുന്നു.ഉരുപ്പടികള്‍ അടങ്ങിയ ബാഗ് പൊട്ടിച്ച നിലയിലായിരുന്നു.
ഉടനെ കേന്ദ്ര പോസ്റ്റൊഫീസായ ചെങ്ങമനാട് പോസ്റ്റൊഫീസുമായി ബന്ധപ്പെട്ട് സാധനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കി. ബാഗില്‍ ഉണ്ടായിരുന്ന പാര്‍സലിലെ മേല്‍വിലാസക്കാരനുമായി ബന്ധപ്പെട്ട് എല്ലാ സാധനങ്ങളും ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങമനാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎമ്മിന്റെ മരണം; ടിവി പ്രശാന്തനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  2 months ago
No Image

ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായം, പുസതകത്തിലെ പരാമര്‍ശങ്ങളെല്ലാം പാര്‍ട്ടി നിലപാടല്ല; വിയോജിപ്പ് വ്യക്തമാക്കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago