വിമാനക്കമ്പനി മടക്കിയയച്ച ഇന്ത്യാക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ജിദ്ദ: രോഗം കഠിനമായതിനാല്‍ അധികൃതര്‍ വിമാനത്താവളത്തില്‍നിന്നു മടക്കിയ ഇന്ത്യാക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലഖ്നൗ സ്വദേശി മുഹമ്മദ് കജ്ജാന് ഖാനെയാ(46) ണ് തായിഫ് കിങ്് ഫൈസല്‍ ആശുപത്രീയില്‍ പ്രവേശിപ്പിച്ചത്. രോഗബാധയുമായി ബന്ധപ്പെട്ട രേഖകള്‍ വിമാന കമ്പനി അധികൃതര്‍ക്ക് സ്പോണ്സര് നാല്കാതിരുന്നതാണ് യാത്ര മുടങ്ങാന്‍ ഇടയാക്കിയത്.
ഡിസംബര്‍ ആറിന് കജ്ജാന് ഖാനെ ശരീരം തളര്‍ന്നനിലയില്‍ സ്പോണ്സര് തായിഫ് കിങ്് ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 15 ദിവസത്തിനു ശേഷം നേരിയ ശമനം അനുഭവപ്പെട്ടപ്പോള്‍ സ്പോണ്സര് ഫൈനല്‍ എക്സിറ്റും ടിക്കറ്റുമെടുത്ത് തായിഫ് വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു.
തായിഫില്‍ നിന്നുള്ള ഫ്ളൈ ദുബൈ വിമാനത്തിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്രയുമായി ബന്ധപ്പെട്ട പരിശോധനകള്‍ പൂര്‍ത്തീയാക്കി വിമാനത്തില്‍ കയറാന്‍ ശ്രമിക്കവേയായിരുന്നു യാത്ര മുടങ്ങിയത്. വീല്‍ചെയറിലിരുന്ന മുഹമ്മദിന് വിമാനത്തിലേക്കുള്ള പടികള്‍ ചവട്ടിക്കയറാന് പോലും സാധ്യമല്ലെന്ന് ബോധ്യപ്പെട്ടതോടെ അധികൃതര്‍ സമീപത്തുള്ള പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് തായിഫ് കിങ്് ഫൈസല്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."