ഏറാമല മൂന്നാം വാര്‍ഡില്‍ പൊതുസ്ഥലത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു
എടച്ചേരി: ഏറാമല ഗ്രാമ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി ഏറാമല മൂന്നാം വാര്‍ഡില്‍ പൊതുസ്ഥലത്തെയും ജലാശയങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു.
വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നേരത്തെ തന്നെ ശേഖരിച്ച് റിസൈക്ലിങ് യൂണിറ്റില്‍ എത്തിച്ചിരുന്നു. ഏറാമല ഗ്രാമ പഞ്ചായത്തിലെ മാതൃക വാര്‍ഡാക്കുക എന്നതാണ് ലക്ഷ്യം. തൊഴിലുറപ്പ്, കുടുംബശ്രീ വനിതകള്‍ എന്നിവര്‍ പങ്കെടുത്തു. വി.കെ കുമാരന്, മുഹമ്മദ് കൊട്ടാരത്ത്, കൊട്ടാരത്തില്‍ ലക്ഷ്മി, ചന്ദ്രന് മാസ്റ്റര്‍, കുനിയില്‍ സുബൈര്‍, സി. കൃഷ്ണന്, കെ.കെ മനോജ് കുമാര്‍, എം. പോക്കര് മാസ്റ്റര്‍ ശ്രീധരന് ഇ.കെ, എം.കെ പവിത്രന്, പ്രമോദ് കെ, കമലാക്ഷന്‍, സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വാര്‍ഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായ എം.കെ ഭാസ്കരന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."