എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് കാരവന്‍ സമാപിച്ചു
കല്‍പ്പറ്റ: യൂനിറ്റുകളുടെ പ്രവര്‍ത്തനങ്ങളെ ഏകീകരിച്ചും അടിത്തറ ഭദ്രമാക്കിയും എസ്.കെ.എസ്.എസ്.എഫ് ലീഡേഴ്‌സ് കാരവന്‍ സമാപിച്ചു. അഞ്ചുദിവസങ്ങളിലായി നടന്ന ലീഡേഴ്‌സ് കാരവന്‍ ക്ലസ്റ്റര്‍ അദാലത്തുകളില്‍ 25 ക്ലസ്റ്ററുകളിലായി 160ല്‍പരം ശാഖകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ഭാവി പ്രവര്‍ത്തനങ്ങളെ ക്രോഡീകരിച്ചു.
ഫെബ്രുവരി 17, 18, 19 തിയതികളില്‍ മീനങ്ങാടിയില്‍ നടക്കുന്ന മദീനാ പാഷന്‍ ക്യാംപില്‍ പങ്കെടുക്കുന്ന 1,500 പ്രതിനിധികളുടെ ബയോഡാറ്റ ക്ലസ്റ്റര്‍ അദാലത്തില്‍ സ്വീകരിച്ചു. എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ 'സത്യധാര'ക്ക് ആയിരത്തോളം വരിക്കാരെ പുതുതായി ചേര്‍ക്കാനും അദാലത്തിലൂടെ കഴിഞ്ഞു.
അമ്പലവയല്‍ ക്ലസ്റ്ററില്‍ ഉമര്‍ നിസാമി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അയ്യൂബ് മുട്ടില്‍ മദീനാ പാഷന്‍ വിശദീകരിച്ചു. മേപ്പാടി മേഖല റിപ്പണ്‍ ക്ലസ്റ്റര്‍ അദാലത്ത് ഷംസുദ്ദീന്‍ റഹ്മാനി ഉദ്ഘാടനം ചെയ്തു. മൊയ്തുട്ടി യമാനി കര്‍മപദ്ധതി അവതരിപ്പിച്ചു. വാളത്തൂര്‍ ക്ലസ്റ്റര്‍ അദാലത്ത് റസാഖ് മൗലവി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ റഹ്മാനി മദീനാ പാഷന്‍ അവതരിപ്പിച്ചു. ചുണ്ടേല്‍ ക്ലസ്റ്റര്‍ അദാലത്ത് അബ്ദുല്ല മൗലവി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സാജിദ് മൗലവി മദീനാ പാഷന്‍ അവതരിപ്പിച്ചു. കല്‍പറ്റയില്‍ നടന്ന സമാപന അദാലത്തില്‍ കാരവാന്‍ ലീഡര്‍ കെ.എന്‍.എസ് മൗലവി അധ്യക്ഷനായി. വൈത്തിരി താലൂക്ക് സമസ്ത സെക്രട്ടറി ജഅ്ഫര്‍ ഹൈത്തമി ഉദ്ഘാടനം ചെയ്തു. മദീനാ പാഷന്‍ മൊഹ്‌യുദ്ദീന്‍ യമാനി അവതരിപ്പിച്ചു. ലീഡേഴ്‌സ് കാരവന് നേതൃത്വം നല്‍കിയ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് കെ.എന്‍.എസ് മൗലവിക്ക് ജില്ലാ പ്രസിഡന്റ് ഷൗകത്തലി വെള്ളമുണ്ട ഉപഹാരം നല്‍കി. റഊഫ് മാസ്റ്റര്‍, അജ്മല്‍ പൊഴുതന, അബ്ബാസ്, ഫൈസല്‍ മുട്ടില്‍, ശിഹാബ് റിപ്പണ്‍, ജലീല്‍ വൈത്തിരി, നാസര്‍ മോണ്ടം വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."