HOME
DETAILS
MAL
ഭിക്ഷാടന നിരോധന ബോര്‍ഡുകള്‍ സ്ഥാപിച്ചു
backup
January 02 2017 | 07:01 AM
എടപ്പാള്‍: വട്ടംകുളം പഞ്ചായത്തിലെ നടുവട്ടം നെല്ലിശ്ശേരി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വീടുകളുടെ ഗേറ്റുകള്‍ക്ക് മുന്നില്‍ ഭിക്ഷാടന നിരോധന ബോര്‍ഡുകള്‍ സ്ഥാപിച്ചു.
ഹൈദര്‍ മറവഞ്ചേരി, സന്തോഷ് കക്കിടിപ്പുറം എന്നിവരെ ആദരിക്കുകയും പരിപാടിയുടെ അംബസാഡര്മാരായി തിരഞ്ഞെടുക്കുകയും ചെയ്തു. വലിയ സാമൂഹിക വിപത്തായി മാറിയ ഭിക്ഷാടന മാഫിയയുടെ പ്രവര്‍ത്തനങ്ങളെ പറ്റി ബോധവല്‍ക്കരണവും നടത്തി. വാര്‍ഡ് മെമ്പര്‍ കഴുങ്കില്‍ മജീദ് നെല്ലിശ്ശേരി അധ്യക്ഷനായി. എടപ്പാള്‍ സഹായി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് മുരളി മേലേപ്പാട്ട് ഉദ്ഘാടനം ചെയ്തു.
എം. എ.നജീബ് വട്ടംകുളം, ഹൈദര്‍ ബിന്‍ മൊയ്ദു, എം.വി ഹസൈനാര്‍, എം.കെ. എം അലി, യു.വി.സിദ്ധിഖ്, സി. പി.മുഹമ്മദ് അലി, പി. വി.ബൈജു, ടി.മുരളി, എം.കെ.ഷുഹൈബ്, മാമു കൊട്ടിലില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."