ഇരിങ്ങല്ലൂര്‍ ഇനി വിരല്‍ തുമ്പില്‍ പുതുവര്‍ഷ സമ്മാനമായി 'വാതില്‍' മൊബൈല്‍ ആപ്ലിക്കേഷന്‍
വേങ്ങര: ഇരിങ്ങല്ലൂരിന് പുതുവര്‍ഷ സമ്മാനമായി വാതില്‍ എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനവുമായി യുവാവ്. പാലാണി മണ്ണില്‍ തൊടി ചേക്കുട്ടിയുടെ മകന് കംപ്യൂട്ടര്‍ ഡിസൈനറായ ഇര്‍ഷാദ് ആണ് ഗ്രാമത്തില്‍ മുഴുവന്‍ വവരങ്ങളും ഉള്‍പ്പെടുത്തി ആപ്ലിക്കേഷനുണ്ടാക്കിയത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വാതില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
ആപ്ലിക്കേഷനില്‍ ഇരിങ്ങല്ലൂരിന്റെ പ്രാദേശിക വാര്‍ത്തകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യാപാരങ്ങള്‍, ചരിത്രങ്ങള്‍, വിവിധ സംഘടനകള്‍, പാര്‍ട്ടികള്‍, രക്തഗ്രൂപ്പ് ഡയറക്ടറി, റെയില്‍ വിവരങ്ങള്‍ എന്നിവയാണുളളത്. ഈ സംവിധാനം പഞ്ചായത്ത്, ജില്ലാ തലത്തിലേക്ക് വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാണ് ഇര്‍ഷാദ് ലക്ഷ്യമാക്കുന്നത്. ആപ്ലിക്കേഷന്‍ വേങ്ങര എസ്.ഐ ഹരിദാസ് ഉദ്ഘാടനം ചെയ്തു. എ.വി കഹാര്‍, എ.കെ സമദ്, കെ. ലിനാഷ്, കെ മുഹമ്മദലി, റിജേഷ് ഡാവിഞ്ചി, ഒ.പി അഷ്റഫ്, കെ. പവിത്രന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."