റേഷന്‍ പട്ടികയില്‍ അനര്‍ഹര്‍; പരിശോധന തുടങ്ങി
നിലമ്പൂര്‍: അപേക്ഷയില്‍ വിവരങ്ങള്‍ തെറ്റായി നല്‍കി റേഷന്‍ മുന്‍ഗണന പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സിവില്‍ സപ്ലൈസ് വിഭാഗം പരിശോധന തുടങ്ങി.
നിലമ്പൂരില്‍ നടത്തിയ പരിശോധനയില്‍ പത്തു പേരും ചാലിയാര്‍ പഞ്ചായത്തില്‍ അഞ്ചു പേരും അനര്‍ഹരാണെന്നു കണ്ടെത്തി. ഇവരുടെ റേഷന്‍ വിതണം തടഞ്ഞുവച്ചു. മുന്‍ഗണനാ ലിസ്റ്റില്‍പെട്ടവരില്‍ പലര്‍ക്കും നാലുചക്ര വാഹനങ്ങളും വലിയ വീടുകളും ചിലര്‍ക്കു വാടകയ്ക്കു നല്‍കുന്ന ക്വാര്‍ട്ടേഴ്‌സുകളുമുണ്ട്.
മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ട് റേഷന്‍ ആനുകൂല്യങ്ങളും കൈപ്പറ്റിയതായും പരിശോധനയില്‍ കണ്ടെത്തി. ചാലിയാര്‍ പഞ്ചായത്തില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ പി.കെ വല്‍സലയുടെയും നിലമ്പൂരില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ പി. മുഹമ്മദ് കുട്ടിയുടെയും നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."