വെട്ടത്തൂര്‍ സ്കൂളില്‍ ശീതകാല പച്ചക്കറി വിളവുമായി വിദ്യാര്‍ഥികള്‍
വെട്ടത്തൂര്‍: ശീതകാല പച്ചക്കറി വിളവെടുപ്പിന്റെ നിറവിലാണ് വെട്ടത്തൂര്‍ ജി.എച്ച്.എസ്.എസിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍. സ്കൂളിലെ എന്‍.എസ്.എസ്, ഹരിതസേന അംഗങ്ങളായ വിദ്യാര്‍ഥികളാണ് പള്ളിയാലില്‍ ജൈവപച്ചക്കറി കൃഷിയിറക്കി നൂറുമേനി കൊയ്തത്.
ഗ്രാമപഞ്ചായത്ത് കൃഷിഭവനുമായി സഹകരിച്ച് പൂര്‍ണമായും ജൈവരീതിയിലായിരുന്നു കൃഷി. കൃഷിഭവനില്‍നിന്നു ലഭിച്ച വെണ്ട, വഴുതന, തക്കാളി, മുളക്, വെള്ളരി, പാവല്‍, ചെരങ്ങ, പടവലം തുടങ്ങിയവയുടെ തൈകളില്നിന്നാണ് പച്ചക്കറി ഉല്പാദിപ്പിച്ചത്. വിളവെടുപ്പ് ഉത്സവം പ്രില്‍സിപ്പല്‍ കെ. അബ്ദുല്‍ കരീം ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് പി.എം സൈതാലിക്കുട്ടി, എസ്.എം.സി ചെയര്മാന് കെ.ടി മുസ്തഫ കമാല്‍, അധ്യാപകരായ വി. അബ്ദുല്‍ ലത്വീഫ്, ലൈല, ടി. ഷൗക്കത്ത്, സാജിത, എം.എസ് ഷിബുകുമാര്‍, എസ്. ജുവൈരിയ, സന്ധ്യ സംബന്ധിച്ചു. വിദ്യാര്‍ഥികള്‍ക്കു പിന്തുണയുമായി കൃഷിഭവന് ഓഫിസര്‍ വി.വി രാജീവന്, ടി.കെ രാധാകൃഷ്ണന് മാസ്റ്റര്‍ എന്നിവരും രംഗത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."