നാട്ടുമാവ് സംരക്ഷണത്തിന് പ്രകൃതിസ്‌നേഹി സംഘടന
തളിപ്പറമ്പ് : അപൂര്‍വയിനത്തില്‍പ്പെട്ട നാട്ടുമാവ് സംരക്ഷണത്തിന് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയില്‍ കരിമ്പം ബ്ലോക്ക് ഓഫീസ് മുതല്‍ ഇടിസി പൂമംഗലം റോഡ് വരെയുള്ള ഭാഗത്തെ 113 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന ഏഴ് അപൂര്‍വ മാവുകളാണ് സംരക്ഷിക്കുന്നത്. കെ.ബി.എം-1 മുതല്‍ കെ.ബി.എം-7 വരെ പ്രത്യേക പേരുകള്‍ നല്‍കിയാണ് ഇവ സംരക്ഷിക്കുന്നത്. കരിമ്പം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ അസോസിയേഷന്‍ ഫോര്‍ നേച്ചര്‍-മാന്‍-എന്ന സംഘടന കരിമ്പം ജില്ലാ കൃഷിഫാം അധികൃതരുമായി ചേര്‍ാണ് മാവുകളുടെ സംരക്ഷണം നടപ്പിലാക്കുന്നത്. വ്യത്യസ്തമായ ഏഴ് രുചികളിലും മനംമയക്കുന്ന മണവുമുള്ള ഈ മാവുകളിലെ മാങ്ങകള്‍ സസ്യശാസ്ത്രജ്ഞര്‍ക്ക് ഇന്നും അല്‍ഭുതമാണ്. വര്‍ഷം തോറും നിറയെ പൂവിട്ട് കായ്ക്കുന്ന ഈ മാവുകള്‍ കരിമ്പം ഫാമിന്റെ സ്ഥാപകനായ ഡോ.ചാള്‍സ് ആല്‍ഫ്രഡ് ബാര്‍ബര്‍ നട്ടുപിടിപ്പിച്ചതാണെന്ന് പഴമക്കാര്‍ പറയുന്നു. അന്ന് ഫാമിന്റെ അധീനതയിലുണ്ടായിരുന്ന സ്ഥലമാണ് ഇപ്പോള്‍ സംസ്ഥാനപാത കടന്നുപോകുന്നത്. റോഡ് വീതികൂട്ടുന്ന അവസരത്തില്‍ മാവുകള്‍ മുറിച്ചുമാറ്റാന്‍ ശ്രമം നടന്നുവെങ്കിലും അന്ന് നാട്ടുകാരുടെ എതിര്‍പ്പുമൂലം ഒഴിവാക്കുകയായിരുന്നു.
കേരളത്തില്‍ എവിടെയും ലഭ്യമല്ലാത്ത അപൂര്‍വ്വ ഇനം മാങ്ങകളാണ് ഏഴ് മാവുകളിലും കായ്ക്കുന്നത്.
മൂത്തു പഴുത്താല്‍ അര കിലോഗ്രാമോളം തൂക്കം വരുന്നതും, നിറയെ നാരുകള്‍ നിറഞ്ഞതുമായ രണ്ട് ഇനങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയുള്ള അഞ്ചിനങ്ങളും ചെറിയ മാങ്ങകളാണ്. എന്നാല്‍ രുചിയും മണവും തികച്ചും വ്യത്യസ്തമാണ്. കാറ്റില്‍ കടപുഴകുകയോ ശിഖരങ്ങള്‍ പൊട്ടി വീഴുകയോ ചെയ്യാത്ത ഈ മാവിനങ്ങള്‍ നിലനിര്‍ത്തുന്നതിന് വേണ്ടി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിനും കാര്‍ഷികസര്‍വ്വകലാശാലക്കും നിവേദനങ്ങള്‍ നല്‍കുമെന്നും കരിമ്പം ഫാമില്‍ പ്രവര്‍ത്തിക്കുന്ന ടിഷ്യൂലാബ് സഹായത്തോടെ എല്ലാ നാട്ടുമാവുകളുടെയും സ്വാഭാവിക ഗുണങ്ങള്‍ നിലനിര്‍ത്തി തൈകള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുമെന്നും മാന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."