വിശപ്പുരഹിത തലശ്ശേരിക്കു തുടക്കം
തലശ്ശേരി: വിശന്നെരിയുന്നവര്ക്ക് സൗജന്യ ഭക്ഷണമൊരുക്കുന്ന വിശപ്പുരഹിത തലശ്ശേരി പദ്ധതിക്ക് തുടക്കമായി.
സംഗമം കവലയ്ക്ക് അടുത്തുള്ള പാര്‍ക്ക് വ്യൂ ഹോട്ടലിന് സമീപം സ്ഥാപിച്ച ശീതീകരണിയില്‍ നിന്ന് ടോക്കണ്‍ പോലുമില്ലാതെ ആര്‍ക്കും ഭക്ഷണം ലഭിക്കും. തീരുന്ന മുറയ്ക്ക് ഭക്ഷണം നിറയ്ക്കുകയും ചെയ്യും. ഇത് ദുരുപയോഗം ചെയ്യുന്നവരെ നിരീക്ഷിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്.
ശീതീകരണിയിലേക്ക് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആരുടെയും അനുവാദമില്ലാതെ തന്നെ ഭക്ഷണം കൊണ്ടുപോയി വെയ്ക്കാം. തലശ്ശേരി കൂട്ടം ഫേസ്ബുക്ക് കൂട്ടായ്മ, തലശ്ശേരി അത്താഴക്കൂട്ടം, സലീം ഹസ്സന്സ് പാര്‍ക്ക് വ്യൂ ഹോട്ടല്‍ എന്നീ സംഘടനകളും സ്ഥാപനങ്ങളും സംയുക്തമായാണ് പദ്ധതി തുടങ്ങിയത്. എ.എന്‍ ഷംസീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ സി.കെ രമേശന് അധ്യക്ഷനായി. ഷംറീസ് ബക്കര്‍, ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാം, നഗരസഭ ഉപാധ്യക്ഷ നജ്മ ഹാഷിം, ഇ.ജി ശാന്ത, കെ.എ ലത്തീഫ്, എം.പി സുമേഷ്, സി.സി വര്‍ഗീസ്, സുഹാന, പ്രശോഭ് നമ്പ്യാര്‍, സലീം ഹസ്സന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."