വൃദ്ധസദനങ്ങള്‍ക്ക് സ്‌നേഹക്കൂട് എന്നു പേരിടണം: പി.വി മനേഷ്
അഴീക്കോട്: വയോജനങ്ങള്‍ ശാരീരികമായും മാനസികമായും ഒറ്റപ്പെടുന്നത് തടയാന്‍ സാമൂഹിക ഐക്യദാര്‍ഢ്യം അത്യാവശ്യമാണെന്ന് മുന്‍ എന്‍.എസ്.ജി കമാന്‍ഡോ പി.വി മനേഷ് പറഞ്ഞു. അഴീക്കോട് നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതുവത്സര ആഘോഷവും സ്‌നേഹ സംഗമവും അഴീക്കോട് ചാല്‍ വൃദ്ധസദനത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി മതഭേദമന്യേ എല്ലാവരും സ്‌നേഹത്തോടെ കഴിയുന്ന വൃദ്ധസദനങ്ങളുടെ പേര് സ്‌നേഹക്കൂട് എന്നാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. യൗവന കാലഘട്ടത്തില്‍ രാജ്യത്തിനും സമൂഹത്തിനും നല്ല കാര്യങ്ങള്‍ ചെയ്ത എത്രയോ വയോജനങ്ങള്‍ ഒറ്റപ്പെട്ട് വൃദ്ധസദനത്തില്‍ എത്തിച്ചേരുന്നുവെന്നും കമാന്‍ഡോ മനേഷ് അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി അധ്യക്ഷനായി. ബിജു ഉമ്മര്‍, തിലകരാജ്, നിസാര്‍ മുല്ലപ്പള്ളി, ജയന്ത് കല്ലടത്തോട്, അനൂപ് ബാലന്‍, മന്‍ഷൂക്ക് നാറാത്ത്, നബീല്‍ വളപട്ടണം ഷമ്മ്യയാസ് മഹമ്മൂദ്, സുശാന്ത് പടന്നപ്പാലം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."