മുന്നറിയിപ്പില്ലാതെ യു.എ.ഇ കോണ്‍സുലേറ്റ് അടച്ചത് നിരവധി പേരെ വലച്ചു
തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ സംസ്ഥാനത്തെ ഏക യു.എ.ഇ കോണ്‍സുലേറ്റ് അടച്ചത് നൂറ് കണക്കിന് പേരെ വലച്ചു. മന്നം ജയന്തിയോടനുബന്ധിച്ചുള്ള അവധിയാണ് കോണ്‍സുലേറ്റ് ഒരുദിവസം അടയ്ക്കാന്‍ കാരണം. നിരവധി പേരാണ് ഫോര്‍ട്ട് ജങ്ഷനിലെ കോണ്‍സുലേറ്റ് മുന്നറിയിപ്പില്ലാതെ പൂട്ടിയത് കാരണം നിരാശരായി മടങ്ങിയത്. ദക്ഷിണേന്ത്യയിലെ ആദ്യ കോണ്‍സുലേറ്റാണ് തലസ്ഥാനത്തുള്ളത്.
ശനി, ഞായര്‍ ദിവസങ്ങളില്‍ കോണ്‍സുലേറ്റിന് പൊതു അവധിയാണ്. ഇന്നലെ പ്രവൃത്തി ദിവസമാണെന്ന് കരുതി മറ്റ് ജില്ലകളില്‍ നിന്നെത്തിയവര്‍ കണ്ടത് പൂട്ടിയ ഓഫിസാണ്. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യല്‍, എന്‍ട്രി പെര്‍മിറ്റ്, വിസ എന്നിവ പരിശോധിച്ച് നല്‍കുന്നത് ഇവിടെ നിന്നാണ്. നിരവധി പേരാണ് ഇതിനായി നിത്യേന ഇവിടെ എത്തുന്നത്. യു.എ.ഇ നയതന്ത്ര കാര്യാലയത്തില്‍ നിന്നുള്ള അഞ്ച് പേരാണ് ഇവിടെ പരിശോധനയ്ക്കുള്ളത്.
ഇന്നലെ അവധിയായിരിക്കുമെന്ന് കോണ്‍സുലേറ്റിന് മുന്നില്‍ നോട്ടിസ് എഴുതി ഒട്ടിച്ചതല്ലാതെ മറ്റൊരു അറിയിപ്പും നല്‍കിയിരുന്നില്ല. മറ്റ് ജില്ലകളില്‍ നിന്നെത്തിയവര്‍ നഗരത്തില്‍ മുറിയെടുത്ത് തങ്ങി ഇന്ന് വീണ്ടും കോണ്‍സുലേറ്റില്‍ എത്തേണ്ട അവസ്ഥയായി.
അതേ സമയം, സംസ്ഥാനത്തെ പൊതുഅവധി കോണ്‍സുലേറ്റിന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയില്ലെന്നും യു.എ.ഇ കൗണ്‍സില്‍ ജനറലില്‍ നിന്ന് അവധിക്ക് അനുമതി ലഭിക്കാനുണ്ടായ കാലതാമസമാണ് അറിയിപ്പ് വൈകാന്‍ കാരണമെന്നും കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് 19ന് ഗവര്‍ണര്‍ പി സദാശിവമാണ് സംസ്ഥാനത്തെ ഏക കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്തത്. മുംബൈയിലും ഡല്‍ഹിയിലുമാണ് മറ്റ് രണ്ട് യു.എ.ഇ കോണ്‍സുലേറ്റുകളുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."