സംരക്ഷിക്കാനാളില്ലാതെ ജലംചുരത്തി കേണികള്‍
സുല്‍ത്താന്‍ ബത്തേരി: കടുത്ത വേനലിലും ജലം ചുരത്തുന്ന പരമ്പരാഗത ജലസ്രോതസുകളായ കേണികള്‍ നശിക്കുന്നു. മുന്‍പ് ജില്ലയില്‍ സര്‍വസാധാരണയായിരുന്ന കേണികള്‍ ഇപ്പോള്‍ അപൂര്‍വകാഴ്ചയാണ്.
ഈ ജലസ്രോതസുകളാണു പല പ്രദേശങ്ങളിലും ഇപ്പോഴും കര്‍ഷകരടക്കമുള്ളവര്‍ക്ക് അനുഗ്രഹമാകുന്നത്. കടുത്ത വേനലിലും വെള്ളമുണ്ടാകുമെന്നതാണ് പനം കുറ്റിയിലും വലിയ മരക്കുറ്റികളിലും തീര്‍ത്ത പതിറ്റാണ്ടുകള്‍ പഴക്കമുള്ള കേണികളുടെ പ്രത്യേകത.
ഏതുസമയവും നിറഞ്ഞൊഴുകുന്ന കേണികളെ ആശ്രയിച്ചു സമീപത്തെ വയലുകളില്‍ കര്‍ഷകര്‍ കൃഷിയും ഇറക്കുന്നുണ്ട്.
കിണറുകളും സമീപത്തെ ജലസ്രോതസുകളും വറ്റിവരളുമ്പോഴാണ് ഗ്രാമങ്ങള്‍ക്ക് അനുഗ്രഹമാകുന്ന കേണികള്‍ വേണ്ടവിധം സംരക്ഷണമില്ലാതെ നശിക്കുന്നത്.
ഇത്തവണ വേനലില്‍ ജില്ലയില്‍ വരള്‍ച്ച രൂക്ഷമാകുമെന്നു മുന്നറിയിപ്പുണ്ടായിരിക്കെ അവശേഷിക്കുന്ന കേണികളെങ്കിലും സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."