രാഷ്ട്രീയ മുതലെടുപ്പിനുള്ള ബി.ജെ.പിയുടെ ആസൂത്രിത നീക്കം തിരിച്ചറിയണം സി.പി.എം
കാസര്‍കോട്: നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബി.ജെ.പി നേതൃത്വത്വത്തിന്റെ ആസൂത്രിത നീക്കം ജനങ്ങള്‍ തിരിച്ചറിയണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയറ്റ്. അക്രമ വിരുദ്ധ ജാഥ നടത്താനെത്തിയവര്‍ ക്രിമിനല്‍ സംഘത്തെ ഉപയോഗിച്ച് കലാപം ഉണ്ടാക്കാനാണ് ശ്രമിച്ചത്. വാഹനത്തില്‍ കല്ലും കുറുവടിയുമായാണ് കാഞ്ഞങ്ങാട് ഉള്‍പ്പടെയുള്ള പ്രദേശത്തു നിന്നും ബി.ജെ.പി- ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ചെറുവത്തൂരിലെത്തിയത്. ആളെ തിരിച്ചറിയാതിരിക്കാന്‍ മുഖം ഭാഗീകമായി മറച്ചാണ് ഇവര്‍ ടൗണില്‍ അഴിഞ്ഞാടിയത്.
സി.പി.എമ്മിന്റെ സ്വാധീന കേന്ദ്രത്തില്‍ നുഴഞ്ഞ് കയറി കുഴപ്പം ഉണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനുള്ള ബോധപുര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ് അക്രമം. ചെറുവത്തൂരില്‍ നിന്നും ചീമേനി വരെ നടത്തിയ ജാഥയില്‍ തീര്‍ത്തും പ്രകോപനം സൃഷ്ടിക്കുന്ന തെറി വിളികളുമായാണ് പ്രവര്‍ത്തകര്‍ നീങ്ങിയത്. പ്രദേശത്ത് അക്രമം സൃഷ്ടിച്ച് സി.പി.എംമ്മാണ് അക്രമത്തിനു പിന്നിലെന്ന കള്ളം സംസ്ഥാനത്താകെ പ്രചരിപ്പിക്കാനുള്ള ബി.ജെ.പി നേതൃത്വത്തിന്റെ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണമെന്നും അക്രമത്തിനെതിരേ പ്രതിഷേധിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."