ഖത്തറില്‍ തണുപ്പ് വര്‍ധിക്കാന്‍ സാധ്യത
ദോഹ: ശക്തമായ വടക്കു പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യം രാജ്യത്തെ താപനിലയില്‍ വരും ദിവസങ്ങളില്‍ കാര്യമായ കുറവ് സൃഷ്ടിക്കും. തണുപ്പ് സീസണ് ആരംഭിച്ചിരുന്നെങ്കിലും രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ താപനില പതിവില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്നു തന്നെ തുടര്‍ന്നിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കാറ്റ് വീശിത്തുടങ്ങിയത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇക് ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ 29 ഡിഗ്രി സെല്‍ഷ്യസ് ഉണ്ടായിരുന്ന പരമാവധി താപന നില 20 ഡിഗ്രയിലേക്ക് താഴും.
കാറ്റിന്റെ വേഗം ചില സമയങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. തുറസ്സായ പ്രദേശങ്ങളില്‍ പൊടിക്കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. മൂന്ന് കിലോമീറ്റര്‍ വരെ ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളില്‍ കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നതിനാല്‍ കടല്‍ യാത്ര ഒഴിവാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.
ഇനി വാരാന്ത്യം വരെ ദോഹയില്‍ പരമാവധി 20-24 ഡിഗ്രി സെല്‍ഷ്യസായിരിക്കും താപനില. കുറഞ്ഞ താപനില 1216 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."