കേരളോത്സവം: കണ്ണൂര്‍ ജില്ലയ്ക്ക് കിരീടം
തിരുവല്ല : നാലുദിവസമായി തിരുവല്ലയില്‍ നടന്ന 29-ാമത് സംസ്ഥാന കേരളോത്സവത്തില്‍ 268 പോയിന്റോടെ കണ്ണൂര്‍ ജില്ല ഓവറോള്‍ കിരീടം നേടി. കായിക മത്സരങ്ങളില്‍ 201 പോയിന്റുമായി പാലക്കാട് ജില്ല ഒന്നാമതെത്തിയപ്പോള്‍ കലാമത്സരങ്ങളില്‍ 117 പോയിന്റുമായി കാസര്‍കോട് ജില്ല ഒന്നാമതെത്തി.
തൃശൂരിലെ കെ.എ അനൂപാണ് കലാപ്രതിഭ. കൊല്ലം ജില്ലയിലെ ജെ മീനു കലാതിലകപട്ടം കരസ്ഥമാക്കി. ജൂനിയര്‍ പുരുഷ വിഭാഗത്തില്‍ ആലപ്പുഴയിലെ ദേവനാരായണനാണ് കായിക പ്രതിഭ. ജൂനിയര്‍ വനിതാ വിഭാഗത്തില്‍ കോഴിക്കോട്ടെ പി.പി ജാസ്മിന്‍ കായിക പ്രതിഭയായി. സീനീയര്‍ പുരുഷ വിഭാഗത്തില്‍ പാലക്കാട്ടെ പി.ആര്‍ രാഹുലും സീനിയര്‍ വനിതാ വിഭാഗത്തില്‍ കോഴിക്കോട്ടെ സി.കെ സജ്‌ന, പാലക്കാട്ടെ ആര്‍.രാഘി എന്നിവരും കായികപ്രതിഭകളായി. നാടകമത്സരത്തില്‍ ഇംഗ്ലീഷ്,ഹിന്ദി, മലയാളം വിഭാഗങ്ങളില്‍ മികച്ച നടനായി കാസര്‍കോട് ജില്ലയിലെ ശിവകുമാറിനെ തിരഞ്ഞെടുത്തു. കണ്ണൂരിലെ സി. എച്ച് രവീണയാണ് മികച്ച നടി.
സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അധ്യക്ഷനായി. രാജു എബ്രഹാം എം.എല്‍.എ, ചലച്ചിത്രതാരങ്ങളായ ഊര്‍മിള ഉണ്ണി, കൈലാശ് എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."