സാഹിത്യങ്ങള്‍ ഹൃദയത്തെ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കണം: സയ്യിദ് മുഹമ്മദ് റാബിഅ് നദ്‌വി
നിലമ്പൂര്‍: സാഹിത്യങ്ങള്‍ വിനോദത്തിനുള്ളതല്ലെന്നും അവ മനുഷ്യന്റെ ഹൃദയം ശുദ്ധീകരിക്കാന്‍ പ്രയോജനപ്പെടുത്തണമെന്നും ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് റാബിഅ് ഹസനി നദ്‌വി. കേരളത്തിലെ ഇസ്‌ലാമിക സാഹിത്യം എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ നിലമ്പൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.വി അബ്ദുല്‍ വഹാബ് എം.പി അധ്യക്ഷനായി.
എം.പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തി. സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഡോ. ഹുസൈന്‍ മടവൂര്‍, ജൗഹര്‍ ദഅ്‌വ കോളജ് പ്രിന്‍സിപ്പല്‍ എം.എം നദ്‌വി, പി.വി അലിമുബാറക്, സയ്യിദ് മുഹമ്മദ് വാദിഹ് റഷീദ് നദ്‌വി, പി.വി അന്‍വര്‍ എം.എല്‍.എ, പി.കെ. ബഷീര്‍ എം.എല്‍.എ, അബ്ദുശുക്കൂര്‍ കാസിമി ഓച്ചിറ, പി.വി ഹംസ, മുഹമ്മദ് ഇല്യാസ് നദ്‌വി ബട്ക്കല്‍, അമല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം. ഉസ്മാന്‍, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങള്‍, സി. മുഹമ്മദ് സലീം സുല്ലമി, പ്രൊഫ. അനീഷ് ഛിശ്തി പൂനൈ, അനസ് മൗലവി കണ്ണൂര്‍, കെ.എച്ച് അനീഷ് ജൗഹരി, അബൂബക്കര്‍ മദനി മരുത, സലീം എടക്കര, സി.എച്ച് അലിജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വിവിധ വിഷയങ്ങളിലായി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഡോ. ശഫീക്ക് റഹ്മാനി വഴിപ്പാറ, അഷ്‌റഫ് കീഴുപറമ്പ്, ഇ.കെ.എം പന്നൂര്‍, സാലിഹ് പുതുപൊന്നാനി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."