ജില്ലയിലെ തിയറ്ററുകളില്‍ നികുതിവെട്ടിപ്പ്; ടിക്കറ്റ് സീല്‍ ചെയ്യുന്നതില്‍ തട്ടിപ്പ്
പൊന്നാനി: ജില്ലയിലെ നല്ലൊരു വിഭാഗം തിയറ്ററുകളും നികുതിയിനത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളെ വഞ്ചിക്കുന്നതായി ആരോപണം. വിനോദ നികുതിയിനത്തില്‍ ജില്ലയിലെ തിയറ്ററുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വരുമാനത്തിന്റെ നിശ്ചിത വിഹിതം നല്‍കണമെന്നാണ് ചട്ടം. എന്നാല്‍, പലപ്പോഴും അതു പാലിക്കപ്പെടുന്നില്ലെന്നും ആരോപണമുണ്ട്.
ജില്ലയില്‍ പൊന്നാനി, വളാഞ്ചേരി, തിരൂര്‍ മുനിസിപ്പാലിറ്റികളിലും എടപ്പാള്‍ പഞ്ചായത്തിലുമാണ് ഇത്തരത്തില്‍ നികുതിവെട്ടിപ്പ് കൂടുതല്‍ നടക്കുന്നത്. വരുമാനക്കണക്കില്‍ കൃത്രിമം കാണിച്ചാണ് തിയറ്ററുടമകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കബളിപ്പിക്കുന്നത്. ടിക്കറ്റിനു മൂന്നു രൂപ നിരക്കില്‍ ക്ഷേമനിധിയിലേക്കും തിയറ്ററുകള്‍ ഈടാക്കുന്നുണ്ട്.
കോര്‍പറേഷന്‍ പരിധിയില്‍ ടിക്കറ്റിന്റെ 25 ശതമാനവും മുനിസിപ്പാലിറ്റിയില്‍ 20 ശതമാനവും പഞ്ചായത്തില്‍ പതിനഞ്ച് ശതമാനവും വിനോദ നികുതി നല്‍കണമെന്നാണ് നിയമം. എന്നാല്‍, ടിക്കറ്റിന്റെ ഈ നിശ്ചിത ശതമാനം തിയറ്റര്‍ ഉടമകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കാറില്ല. വരുമാനക്കണക്കില്‍ കൃത്രിമം കാണിക്കുകയാണ് ഇതിനായി ചെയ്യുന്നത്. വിറ്റുപോകുന്ന ടിക്കറ്റകളുടെ യഥാര്‍ഥ കണക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയുമില്ല. പ്രദര്‍ശനത്തിനെത്തുന്ന ചത്രങ്ങളുടെ ടിക്കറ്റുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നു മുന്‍കൂറായി സീല്‍ ചെയ്തു വാങ്ങണമെന്നാണ് നിയമം. അതു പാലിക്കുന്നുണ്ടെങ്കിലും മഴുവന്‍ ടിക്കറ്റുകളും സീല്‍ ചെയ്യിക്കില്ല. ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റി പ്രദേശങ്ങളിലുമുള്ള തിയറ്ററുകളാണ് ഇങ്ങനെ കൃത്രിമം കാണിക്കുന്നവയില്‍ ഏറെയും.
തിയറ്ററുടമകള്‍ വിനോദനികുതി വെട്ടിക്കുന്നത് കണ്ടെത്താനും തടയാനും കോര്‍പറേഷനുകളില്‍ പ്രത്യേക സമിതിയുണ്ട്. എന്നാല്‍, സമിതിയെപ്പോലും വെല്ലുവിളിച്ചോ കബളിപ്പിച്ചോ ആണ് വിനോദ നികുതിവെട്ടിപ്പ് എന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."