തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു; യു.പിയില്‍ ഫെബ്രുവരി 11ന്
- അഞ്ചു സംസ്ഥാനങ്ങളിലായി 16 കോടി വോട്ടര്‍മാര്‍
- വോട്ടിങ് കംപാര്‍ട്മെന്റിന്റെ ഉയരം 30 ഇഞ്ചാക്കി
- 1,85,000 പോളിങ് സ്റ്റേഷനുകള്‍
ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് തിയ്യതിയാണ് പ്രഖ്യാപിച്ചത്.മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നസീം സെയ്ദിയാണ് തിയ്യതി പ്രഖ്യാപിച്ചത്. മൂന്നിടങ്ങളില്‍ ഒറ്റഘട്ടമായാണ് പോളിങ് നടക്കുക. ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്നത് ഫെബ്രുവരി നാലിന് ഗോവയിലും പഞ്ചാബിലുമാണ്. ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15ന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും.
മണിപ്പൂരില്‍ രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് നാലിന് ആദ്യഘട്ടവും രണ്ടാം ഘട്ടം മാര്‍ച്ച് എട്ടിനുമാണ്. രാജ്യം മുഴുവന്‍ ആകാംക്ഷയോടെ നോക്കുന്ന ഉത്തര്‍പ്രദേശിലെ വോട്ടെടുപ്പ് ഏഴു ഘട്ടമായാണ് നടത്തുകയെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെുപ്പ് കമ്മിഷണര്‍ നസീം സെയ്ദി പറഞ്ഞു. ഫെബ്രുവരി 11നാണ് ആദ്യഘട്ടം. പിന്നീട് തുടര്‍ച്ചയായുള്ള ഏഴുഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. അവസാനഘട്ടം മാര്‍ച്ച് എട്ടിനാണ് നടക്കുക.
(ഉത്തര്‍പ്രദേശില്‍ ഏഴു ഘട്ടമായാണ് വോട്ടെടുപ്പ്
ആദ്യ ഘട്ടം ഫെബ്രുവരി 11
രണ്ടാം ഘട്ടം ഫെബ്രുവരി 15
മൂന്നാം ഘട്ടം ഫെബ്രുവരി 19
നാലാം ഘട്ടം ഫെബ്രുവരി 23
അഞ്ചാം ഘട്ടം ഫെബ്രുവരി 27
ആറാം ഘട്ടം മാര്‍ച്ച് നാലിന്
ഏഴാം ഘട്ടം മാര്‍ച്ച് എട്ടിന്)
അഞ്ചു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മാര്‍ച്ച് 11ന് നടക്കുമെന്നും സെയ്ദി പറഞ്ഞു.
അഞ്ചു സംസ്ഥാനങ്ങളില്‍ 690 മണ്ഡലങ്ങളില്‍ 16 കോടി ജനങ്ങളാണ് വിധിയെഴുതുന്നത്. 1,85,000 പോളിങ് സ്റ്റേഷനുകള്‍. അഞ്ചു സംസ്ഥാങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പില്‍ സ്വകാര്യത ഉറപ്പാക്കാന്‍ വോട്ടിങ് കംപാര്‍ട്മെന്റിന്റെ ഉയരം 30 ഇഞ്ചാക്കി ഉയര്‍ത്തും. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ കുടുംബത്തിനും വോട്ടിങ് ഗൈഡ് നല്‍കുമെന്നും നസീം സെയ്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."