കുഴല്‍പ്പണ മാഫിയ തട്ടിക്കൊണ്ടുപോയ കോടാലി ശ്രീധരന്റെ മകന്‍ അരുണ്‍കുമാര്‍ നാട്ടിലെത്തിയതായി വിവരം
കോതമംഗലം: കുഴല്‍പ്പണ മാഫിയ തട്ടിക്കൊണ്ടുപോയ കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരന്റെ മകന്‍ അരുണ്‍കുമാര്‍ നാട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഇതു സംബന്ധിച്ച് നാട്ടുകാരില്‍ ചിലര്‍ വിവരം നല്‍കിയിട്ടുണ്ടെന്നും ശബരിമല ഡ്യൂട്ടിയിലായതിനാല്‍ ഇക്കാര്യം സ്ഥിരികരിക്കനായിട്ടില്ലന്നും കോതമംഗലം സി.ഐ വി.റ്റി ഷാജന്‍ അറിയിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ 31ന് കോതമംഗലം കുടമണ്ടയിലെ വീട്ടില്‍ നിന്നും എട്ടംഗസംഘം മകനെ ബലമായി കാറില്‍ കയറ്റി സ്ഥലം വിട്ടെന്ന് മാതാവ് വത്സ പൊലിസിനെ അറിയിച്ചിതോടെയാണ് വിവാദമായ കേസിന്റെ ഉത്ഭവം. സംഭവം നടന്ന് ഒരുമാസം പിന്നിട്ടപ്പോഴേക്കും കടത്തല്‍ സംഘത്തെ തിച്ചറിയുകയും ഇവരില്‍ നാലുപേരെ അറസ്റ്റുചെയ്യുകയും ചെയ്‌തെങ്കിലും അരുണിനെകണ്ടെത്താന്‍ കഴിയാതിരുന്നത് അന്വേഷക സംഘത്തെ ഏറെ കുഴക്കിയിരുന്നു. കുപ്രസിദ്ധ കുഴല്‍പ്പണ ഇടപാടുപാടുകാരനും ഗുണ്ടാനേതാവുമായ ശ്രീധരന്റെ തന്ത്രപൂര്‍വ്വമായ ഇടപെടലാണ് എതാരാളികളുടെ തോക്കിന്‍ മുനയില്‍ നിന്നും മകനെ രക്ഷിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളത്. അരുണിനെകണ്ടെത്തുന്നതിനുള്ള പൊലിസ് നീക്കം പരാജയപ്പെട്ട സാഹചര്യത്തില്‍ മകനെ രക്ഷിക്കാന്‍ ശ്രീധരന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുകയായിരുന്നെന്നാണ് പൊതുവേയുള്ള പ്രചാരണം.
അരുണ്‍ പിതാവ് ശ്രീധരനൊപ്പമുണ്ടെന്നന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ഏതാനും ആഴചകള്‍ക്ക് മുമ്പ് പൊലിസ് കേസന്വേഷണം മരവിപ്പിക്കുകയായിരുന്നു. അരുണിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാവ് വത്സ ഹൈക്കോടതിയില്‍ ഹേബിയസ്‌കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. പൊലിസിന്റെ അന്വേഷണ റിപ്പോര്‍ട്ടും സാക്ഷിമൊഴികളും കണക്കിലെടുത്ത് ഇത് കോടതി തള്ളിയതും പൊലിസിന് ഇക്കാര്യത്തില്‍ തുണയായി. പണമിടപാടിലെ എതിരാളികളാണ് അരുണന്‍കുമാറിനെ (30) തട്ടിക്കൊണ്ടുപോയതെന്നും നാല് കോടിയോളം രൂപയുടെ ഇടപാടാണ് സംഭവത്തിത്തിന്റെ പിന്നിലെന്നും മറ്റുമുള്ള സകലവിവരങ്ങളും കോതമംഗലം സി.ഐ വി.റ്റി ഷാജന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടെത്തിയിരുന്നു.
മൈസൂരില്‍ നിന്നും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷക സംഘം കസ്റ്റഡിയിലെടുത്ത തദ്ദേശ വാസികളായ യദുകൃഷ്ണ, ശിവാനന്ദ് തുടങ്ങിയവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ശ്രീധരന്റെ ബന്ധുക്കളുടെ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിച്ചും ഇവരുടെ ഫോണ്‍കോള്‍ ലിസ്റ്റ് പരിശോധിച്ചുമാണ് അരുണ്‍കുമാര്‍ ശ്രീധരനൊപ്പമുണ്ടെന്ന് പൊലിസ് ഏറെക്കുറെ സ്ഥരീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."