സുള്ള്യയില്‍ കൂട്ട റാഗിങ്: പത്ത് മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
സുള്ള്യ: കോളജില്‍ ക്രൂരമായ റാഗിങിന്റെ പേരില്‍ 10 മലയാളി മെഡിക്കല്‍ ബി.ഡി.എസ് വിദ്യാര്‍ഥികളെ സുള്ള്യ പൊലിസ് അറസ്റ്റ് ചെയ്തു. പാലക്കാട് വടക്കുംതറ സ്വദേശി കൃഷ്ണകുമാര്‍(24), പാലക്കാട് ചിലവര സ്വദേശി എ.പി കണ്ണന്(22), തിരുവന്തപുരം വെഞ്ഞറാമൂട് സ്വദേശി ഫര്ഹാന് മുഹമ്മദ്(21), ആലപ്പുഴ വയലാര്‍ സ്വദേശി സജ്ഞയ് കൃഷ്ണന് (23), കോട്ടയം പാപ്പിഞ്ചേരി സ്വദേശി കെ.ടി വാസിം സുബൈര്‍ (26), കൊല്ലം ശാസ്താംകോട്ട സ്വദേശി നിബിന് റഹീം (21), മലപ്പുറം കണ്ണമംഗലം സ്വദേശി നീരജ് രവി പ്രസാദ് (23) (മെഡിക്കല്‍ വിദ്യാര്‍ഥികള്‍). തിരുവന്തപുരം കൊളത്തൂര്‍ സ്വദേശി അബല്‍ റോയ്(21), കോട്ടയം തീപ്പൊയി ജെറ്റിന് ജോസ്(21), പത്തനം തിട്ട അടൂര്‍ സ്വദേശി അമല്‍ രാജ് (23) (ബി.ഡി.എസ് വിദ്യാര്‍ഥികള്‍)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 28ന് സുള്ള്യ കെ.വി.ജി മെഡിക്കല്‍ കോളജില്‍ നടന്ന റാഗിങിലാണ് അറസ്റ്റ്. രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായ നിഷാന്തിന്റെ (20) പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിഷാന്ത് സുഹൃത്തുക്കളായ ആശിഷ്, റിഷാദ്, ശരത്, മനു, അരുണ്‍, പ്രഭിന്, മനാര്‍ എന്നിവരെ റാഗ് ചെയ്തതായാണ് പരാതി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു. കര്‍ണാടക എഡ്യൂക്കേഷന്‍ ആക്ട് 1983 യിലെ 116ാം വകുപ്പ് പ്രകാരം റാഗിങിനാണ് കേസ് എടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."