HOME
DETAILS
MAL
ഉടുമ്പിറച്ചി പാകം ചെയ്യുന്നതിനിടെ യുവാവ് അറസ്റ്റില്‍
backup
January 05 2017 | 07:01 AM
ഇരിട്ടി: ഉടുമ്പിനെ കൊന്ന് ഇറച്ചി പാകം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് ഇരിട്ടി പൊലിസിന്റെ പിടിയിലായി. കുന്നോത്ത് 29ാം മൈല്‍ സ്വദേശി കെ ഷാജി(44) യെ ആണ് ഇരിട്ടി എസ്.ഐ സുധീര്‍ കല്ലന് പിടികൂടിയത്. ഇറച്ചിയും ഇറച്ചി പാകം ചെയ്യാന്‍ ശ്രമിച്ച പാത്രങ്ങളും പൊലിസ് കസ്റ്റഡിയിലെടുത്തു. എസ്.ഐക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറിയ പ്രതിയെ ഇന്‍സ്പെക്ടര്‍ മനോഹരന് കോട്ടാത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."