മിനി സിവില്‍സ്റ്റേഷന്‍ മോടികൂട്ടാന്‍ തുക വകയിരുത്തിയത് പ്രതിഷേധാര്‍ഹം: എല്‍.ഡി.എഫ്
വണ്ടൂര്‍: രൂക്ഷമായ കുടിവെള്ള പ്രശ്‌നം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതിനു തുക കണ്ടെത്താതെ മിനിസിവില്‍ സ്റ്റേഷന്‍ മോടി കൂട്ടാന്‍ തുക അനുവദിച്ചതിനെതിരേ പ്രധിഷേധവുമായി എല്‍.ഡി.എഫ്. കഴിഞ്ഞ മുപ്പതിനു നടന്ന ബോര്‍ഡ് യോഗത്തിലാണ് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന മിനി സിവില്‍ സ്‌റ്റേഷന്‍ മോടികൂട്ടാന്‍ അറുപതുലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍, വരള്‍ച്ച രൂക്ഷമായ സമയത്തു കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ഈ തുക മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഈ തീരുമാനമെന്നു പ്രതിപക്ഷാംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മിനി സിവില്‍സ്റ്റേഷന്‍ പണിയില്‍ അടങ്കലിലെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന ഓഡിറ്റ് വിഭാഗം കണ്ടെത്തലുണ്ടായിട്ടും നടപടിയെടുക്കാതെ വീണ്ടും തുകയനുവദിക്കുന്നതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും വിഷയത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കെ. പ്രഭാകരന്‍, പി. മഹ്മൂദ്, ടി.കെ സനോജ്, കെ. വിമല, എസ്. ഷീല എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."