കശുവണ്ടി ഇടപാടിലെ അഴിമതിയില്‍ മന്ത്രിയുടെ മറുപടി വ്യക്തമല്ല: ബിന്ദു കൃഷ്ണ
കൊല്ലം: കശുവണ്ടി ഇടപാടിലെ അഴിമതി ആരോപണത്തില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ മറുപടി വ്യക്തമല്ലെന്നു ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ. വിജിലന്‍സ് ഡയറക്ടര്‍ മുഖ്യമന്ത്രിക്കും എ.കെ.ജി സെന്റിറിനും ചുറ്റും വട്ടമിട്ടുപറടക്കുന്ന തത്തയാണ്. മന്ത്രിയെ കൂടാതെ മന്ത്രിയുടെ കുടുംബാംഗങ്ങള്‍ കൂടി അഴിമതിയില്‍ ഉള്‍പ്പെടുകയും ചെയ്തു. അഴിമതി ആരോപണങ്ങളുണ്ടായാല്‍ രാജി ആവശ്യപ്പെടുന്ന രീതിയാണ് സി.പി.എമ്മിന്റേത്. തങ്ങളും അതേ ആവശ്യം ഉന്നയിക്കുകയാണ്. വിജിലന്‍സിന്റെ ത്വരിതപരിശോധന വരെ കാത്തുനില്‍ക്കാതെ മന്ത്രി രാജിവച്ചെഴിയണമെന്നു ബിന്ദു പറഞ്ഞു.
കോണ്‍ഗ്രസിന്റെ ജന്മദിനത്തില് കൊല്ലം ഡി.സി.സിയിലുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചുള്ള തെളിവെടുപ്പ് നടന്നുവരികയാണ്. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചാലുടനെ കെ.പി.സി.സിക്കു കൈമാറും. എല്ലാം പരിശോധിച്ചാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. സംഭവദിവസം ഡി.സി.സി ഓഫീസിലെത്തരുതെന്നു താന്‍ രാജ്മോഹന്‍ ഉണ്ണിത്താനോടു ആവശ്യപ്പെട്ടിട്ടില്ലെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡി.സി.സി ഭാരവാഹികളായ വിപിനചന്ദ്രന്‍, ശ്രീകുമാര്‍, ഉണ്ണികൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."