വിമുക്തി മിഷന്‍ ജില്ലാതല ഉദ്ഘാടനം
കൊല്ലം: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗത്തെ തടയുവാന്‍ സംസ്ഥാന സര്‍ക്കാര്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ജില്ലാതല ഉദ്ഘാടനം വനംമന്ത്രി കെ രാജു 10ന് നിര്‍വഹിക്കും. രാവിലെ 11ന് കൊല്ലം സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ മുഖ്യപ്രഭാഷണം നടത്തും. എം നൗഷാദ് എം.എല്‍.എ അധ്യക്ഷനാവും.
എം.പി മാരായ എന്‍.കെ പ്രേമചന്ദ്രന്‍, അഡ്വ. കെ. സോമപ്രസാദ്, കൊടിക്കുന്നില്‍ സുരേഷ്, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എം.എല്‍.എ മാരായ മുല്ലക്കര രത്‌നാകരന്‍, കെ ബി ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍, ജി എസ് ജയലാല്‍, പി അയിഷാപോറ്റി, എം മുകേഷ്, ആര്‍ രാമചന്ദ്രന്‍, എന്‍ വിജയന്‍ പിള്ള എന്നിവര്‍ ആശംസയര്‍പ്പിക്കും. മേയര്‍ വി രാജേന്ദ്രബാബു പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ കലക്ടര്‍ മിത്ര റ്റി പദ്ധതി വിശദീകരിക്കും. ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ സ്വാഗതവും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ സുരേഷ് ബാബു നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."