പിന്തുണയുമായി സമീപ പഞ്ചായത്തുകളും
നീലേശ്വരം: നഗരസഭ നടത്തുന്ന പ്രഥമ ജൈവോത്സവത്തിനും തുടര്‍ന്നുള്ള ആഴ്ചച്ചന്തകള്‍ക്കും സമീപ പഞ്ചായത്തുകളുടെ പിന്തുണ. കിനാനൂര്‍-കരിന്തളം, പിലിക്കോട്, ചെറുവത്തൂര്‍, പടന്ന, മടിക്കൈ പഞ്ചായത്തുകളാണ് പിന്തുണയുമായെത്തിയത്. ഈ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, സി.ഡി.എസ് ചെയര്പേഴ്സണ്മാര്, കൃഷിഓഫിസര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായി. പഞ്ചായത്തുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവപച്ചക്കറികളും ഉല്‍പ്പന്നങ്ങളും കൃഷിഓഫിസര്‍മാര്‍ സാക്ഷ്യപ്പെടുത്തി സി.ഡി.എസ് ഏറ്റെടുത്ത് നീലേശ്വരം സി.ഡി.എസിന് കൈമാറും. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള എം.കെ.എസ്.പി കോഡിനേറ്റര്‍മാര്‍ ആവശ്യമായ സാങ്കേതിക മേല്‍നോട്ടം വഹിക്കും.
യോഗത്തില്‍ നഗരസഭാ ചെയര്മാന് പ്രൊഫ.കെ.പി ജയരാജന് അധ്യക്ഷനായി. അബ്ദുല്‍മജീദ് ചെമ്പരിക്ക, എ.വിധുബാല, കെ.ശകുന്തള, പി.ശൈലജ, ഉപാധ്യക്ഷ വി.ഗൗരി, പി.പി മുഹമ്മദ് റാഫി, ആര്.വീണാറാണി, സെക്രട്ടറി എന്‍.കെ ഹരീഷ്, പി.വി ആര്‍ജിത, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ടി.വി രേണുക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."