പീസ് സ്‌കൂളില്‍ റെയ്ഡ്; കരാര്‍ രേഖകള്‍ പിടിച്ചെടുത്തു
കോഴിക്കോട്: മതവിദ്വേഷം വളര്‍ത്തുന്ന പാഠഭാഗങ്ങള്‍ പഠിപ്പിച്ചുവെന്ന കേസില്‍ അന്വേഷണം നേരിടുന്ന കൊച്ചി പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ കോഴിക്കോട് ചെറുവറ്റയിലെ സ്ഥാപനത്തില്‍ പൊലിസ് സംഘം റെയ്ഡ് നടത്തി.
സ്‌കൂള്‍ നടത്തിപ്പും പാഠ്യപദ്ധതിയുമായും പാഠപുസ്തക അച്ചടിയുമായും ബന്ധപ്പെട്ട കരാര്‍ രേഖകള്‍ അന്വേഷണസംഘം പിടിച്ചെടുത്തു. പീസ് സ്‌കൂള്‍ എം ഡി എം.എം അക്ബറിനെ ചോദ്യം ചെയ്യാനായെത്തിയ അന്വേഷണസംഘത്തിന് അദ്ദേഹത്തെ കണ്ടെത്താനായില്ല. അക്ബര്‍ ഖത്തറിലേക്ക് കടന്നെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.
മുമ്പ് രണ്ടു തവണ ചെറുവറ്റയിലെ പീസ് സ്‌കൂള്‍ ഓഫീസിലെത്തിയിരുന്നെങ്കിലും അക്ബര്‍ മതപ്രഭാഷണങ്ങള്‍ക്കായി വിദേശത്താണെന്ന മറുപടിയാണ് സ്‌കൂള്‍ അധികൃതരില്‍ നിന്നും പൊലിസിന് ലഭിച്ചിരുന്നത്. അതേസമയം അക്ബറിന്റെ സെക്രട്ടറിയെയും സ്‌കൂള്‍ അധികൃതരെയും പൊലീസ് സംഘം ചോദ്യം ചെയ്തു. കേസില്‍ മൂന്നുപേര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."