HOME
DETAILS
MAL
കരസേനാ മേധാവി ജന.ബിപിന്‍ റാവത്ത് അതിര്‍ത്തി മേഖലയില്‍ സന്ദര്‍ശനം നടത്തി
backup
January 05 2017 | 19:01 PM
ജമ്മു: കരസേനാ മേധാവി ജനറല്‍. ബിപിന്‍ റാവത്ത് ഇന്നലെ കശ്മിര് സന്ദര്‍ശിച്ചു. കരസേനാ മേധാവിയായി തെരഞ്ഞെടുക്കപ്പട്ട ശേഷം ഇതാദ്യമായാണ് അദ്ദേഹം കശ്മിരിലെത്തുന്നത്.
നോര്‍ത്തേണ്‍ കമാന്‍ഡിന്റെ ആസ്ഥാനമായ ഉധംപൂരിലെ സൈനിക സ്ഥിതിഗതികളും സുരക്ഷാ നടപടികളും അദ്ദേഹം വിലയിരുത്തി.
നോര്‍ത്തേണ്‍ കമാന്‍ഡ് ആസ്ഥാനത്തെത്തിയ ബിബിന്‍ റാവത്തിനെ സൈനിക ഓഫിസര്‍മാരും മറ്റും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം ഭീകരാക്രമണം നടന്ന നഗ്രോത സൈനിക താവളത്തിലും രജൗറി മേഖലയിലും സന്ദര്‍ശനം നടത്തി. പാകിസ്താനുമായും ചൈനയുമായും അതിര്‍ത്തി പങ്കിടുന്ന മേഖലകളിലും ജനറല്‍ റാവത്ത് സന്ദര്‍ശനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."