മംഗളൂരു വിമാനത്താവളത്തില്‍ 25 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി
മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്നും 25 ലക്ഷത്തിന്റെ അനധികൃത വിദേശ കറന്‍സി ഡയരക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഭട്കല്‍ സ്വദേശി മുഹമ്മദ് ഫാറൂഖ് അര്‍മര്‍(50) അറസ്റ്റിലായി. എമിഗ്രേഷന്‍ നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി ദുബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ കയറാതെ മടിച്ചുനിന്ന ഫാറൂഖിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വീണ്ടും ലഗേജ് പരിശോധിക്കുകയായിരുന്നു.
ബിസ്‌കറ്റും മധുരപലഹാരങ്ങളും നിറച്ച തുണികെട്ടില്‍ മറച്ച നിലയില്‍ കറന്‍സികള്‍ കണ്ടെത്തി.
അമേരിക്കന്‍ ഡോളറുകള്‍, ബ്രിട്ടീഷ് പൗണ്ട്, യൂറോ, യു.എ.ഇ ദിര്‍ഹം, സൗദി റിയാല്‍ ഖത്തര്‍ റിയാല്‍ തുടങ്ങി 25,07,162 ഇന്ത്യന്‍ രൂപയുടെ മൂല്യം വരുന്ന കറന്‍സികളാണ് കെട്ടിലുണ്ടായിരുന്നത്. വിദേശ കറന്‍സികള്‍ കസ്റ്റംസ് നിയമ പ്രകാരമാണ് പിടിച്ചെടുത്തത്. നേരത്തെയും കറന്‍സികള്‍ വിദേശത്തേക്കു കടത്തിയതായി ചോദ്യം ചെയ്യലില്‍ ഫാറൂഖ് സമ്മതിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കള്ളക്കടത്ത് വഴി മൊബൈല്‍ ഫോണുകള്‍ എത്തിക്കുന്നതിന്റെ ഇടനിലക്കാരന്‍ എന്ന നിലയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."