HOME
DETAILS
MAL
റോസ് വാലി തട്ടിപ്പ്: തൃണമൂല്‍ നേതാവിനെതിരേ ബി.ജെ.പി എം.പി നിയമ നടപടിയ്ക്ക്
backup
January 05 2017 | 19:01 PM
ന്യൂഡല്‍ഹി: റോസ് വാലി തട്ടിപ്പു കേസില്‍ തനിക്കെതിരായ ആരോപണത്തിനെതിരേ ബി.ജെ.പി എം.പി ബാബുലാല്‍ സുപ്രിയോ നിയമ നടപടിയ്ക്ക്. തട്ടിപ്പുമായി ബന്ധപ്പെട്ട് തൃണമൂല്‍ നേതാവ് തപസ് പോള്‍, ഭാര്യ നന്ദിനി പോള്‍, മുന്‍കേന്ദ്രമന്ത്രി സൗഗത റോയ് എന്നിവര്‍ക്കെതിരേയാണ് അപകീര്‍ത്തിക്കേസ് ഫയല്‍ചെയ്യാന്‍ തീരുമാനിച്ചത്. തന്റെ അഭിഭാഷകനുമായി സംസാരിച്ചശേഷം കേസ് ഫയല്‍ ചെയ്യുമെന്ന് ബാബുലാല്‍ സുപ്രിയോ അറിയിച്ചു.
ഡിസംബര്‍ 30നാണ് തപസ് പോളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇതിനിടയില്‍ ബാബുലാലിന് തട്ടിപ്പുമായി ബന്ധമുണ്ടെന്ന ആരോപണം തപസ് പോള്‍ ഉന്നയിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ ഭാര്യയും ആവര്‍ത്തിച്ചു.
സൗഗതാ റോയിയും ബാബുലാലിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."