HOME
DETAILS

ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം ഭരണാധികാരികള്‍ തുടരുന്നത് ആപത്കരം: വി.പി സജീന്ദ്രന്‍

  
backup
January 05 2017 | 19:01 PM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95


പെരുമ്പാവൂര്‍: രാജ്യത്തിന്റെ ഐക്യവും യശസും നിലനില്‍ക്കുന്നത് സൗഹൃദത്തിലൂടെയാണെന്ന് വി.പി സജീന്ദ്രന്‍ എം.എല്‍.എ. ബ്രിട്ടീഷുകാര്‍ അനുവര്‍ത്തിച്ചു വന്ന ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം ഭരണാധികാരികള്‍ ഇപ്പോള്‍ തുടരുന്നത് ആപത്കരവും അപലപനീയവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ ജില്ലാ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം മാറംപള്ളിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കുവാനും ഫാസിസത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യ നന്മക്കായി എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബി.എച്ച് അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷഫീക്ക് തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഇസ്മായില്‍ ഫൈസി വണ്ണപ്പുറം മുഖ്യപ്രഭാഷണം നടത്തി.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജന.സെക്രട്ടറി ഫൈസല്‍ കങ്ങരപ്പടി, മദ്രസ മാനേജ്‌മെന്റ് അസ്സോസിയേഷന്‍ ജില്ലാ ജന.സെക്രട്ടറി സിയാദ് ചെമ്പറക്കി, സ്വാഗതസംഘം ട്രഷറര്‍ മുട്ടം അബ്ദുള്ള, ടി.എച്ച് അബ്ദുല്‍ ജബ്ബാര്‍, റാഫി ഐരാറ്റില്‍, കെ.എം അബ്ദുല്‍ അസീസ്, അനസ് താഴത്താന്‍, അബ്ദുല്‍ മജീദ് ഫൈസി മഞ്ഞപ്പെട്ടി, സെയ്തു ഹാജി ചേരാനെല്ലൂര്‍, റിയാസ് ഫൈസി, ബാബു ചാലയില്‍, ഇബ്രാഹീംകുട്ടി റഷാദി, ടി.എച്ച് സെയ്തു, എം.ഇ അഹമ്മദ്, നൗഫല്‍ കുട്ടമ്മശ്ശേരി, കെ.കെ അബ്ദുള്ള, ഹാരിസ് മറ്റത്തില്‍, അബ്ദുല്‍ ഖാദര്‍ ഹുദവി, സിദ്ദീഖ് മോളത്ത്, ഹസൈനാര്‍ ചെറുവേലിക്കുന്ന്, കെ.കെ അബ്ദുല്‍ സലാം, സിദ്ധീഖ് കുഴിവേലിപ്പടി, ജഅ്ഫര്‍ കുട്ടമ്മശ്ശേരി, അന്‍സാര്‍ വാഫി, സിദ്ധീഖ് ചിറപ്പാട്ട്, സുധീര്‍ കുന്നപ്പിള്ളി, ബദറുദ്ദീന്‍ മാറംപള്ളി, യൂസഫ് ഹാജി എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago