HOME
DETAILS

ചാടിയോടി കേരളം മുന്നില്‍

  
backup
January 05 2017 | 20:01 PM

%e0%b4%9a%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

പൂനെ: 62 ാമത് ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പിന്റെ ആദ്യ ദിനത്തിലെ തളര്‍ച്ചയില്‍ നിന്നു കരകയറിയ കേരളം ലിസ്ബത്ത് കരോലിന്‍ ജോസഫ്, കെ.എസ് അനന്തു, അബിത മേരി മാനുവല്‍ എന്നിവരിലൂടെപൊന്നില്‍ കുളിച്ചു. പ്രതികൂല കാലാവസ്ഥയെ അനുകൂലമാക്കി ചാടിയോടി കേരളം പോയിന്റ് പട്ടികയിലും മുന്നില്‍ കയറി. രണ്ടാം ദിനം അരങ്ങേറിയ ഗ്ലാമര്‍ പോരാട്ടമായ 100 മീറ്ററില്‍ ബംഗാളിന്റെ രാജശ്രീ പ്രസാദും പഞ്ചാബിന്റെ ഗുര്‍വീന്ദര്‍ സിങും ഒന്നാമതെത്തി മീറ്റിലെ അതിവേഗക്കാരായി.
പി.വി വിനി, ടി ആരോമല്‍, മുഹമ്മദ് അജ്മല്‍, കെ.എ റുബീന എന്നിവര്‍ വെള്ളിയും ഓംകാര്‍ നാഥ് വെങ്കലവും കേരളത്തിനായി നേടി. മൂന്നു സ്വര്‍ണവും നാലു വെള്ളിയും ഒരു വെങ്കലവും മെഡല്‍ ബാസ്‌കറ്റില്‍ എത്തിയതോടെ കേരളം 28 പോയിന്റുമായി കിരീട പോരാട്ടത്തിലും മുന്നിലെത്തി. രണ്ടു സ്വര്‍ണം ഒരു വെള്ളി രണ്ടു വെങ്കലം നേടിയ ഹരിയാന രണ്ടാമതും രണ്ടു സ്വര്‍ണവും ഒരു വെള്ളിയും നേടിയ പഞ്ചാബ് മൂന്നാമതുമാണ്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടു സ്വര്‍ണം നേടിയ പഞ്ചാബാണ് മുന്നില്‍. ഒരു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി കേരളം രണ്ടാം സ്ഥാനത്ത്. ഒന്നു വീതം സ്വര്‍ണം, വെള്ളി, വെങ്കലം നേടിയ ഹരിയാനയാണ് മൂന്നാമത്. പെണ്‍കുട്ടികളില്‍ രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും നേടിയ കേരളം ഒന്നാമതെത്തി.
ഒരോ സ്വര്‍ണവും വെള്ളിയും മൂന്നു വെങ്കലവും നേടിയ മഹാരാഷ്ട്ര രണ്ടാമതെത്തിയപ്പോള്‍ ഒരു സ്വര്‍ണവും ഒരു വെങ്കലവുമായി കേന്ദ്രീയ വിദ്യാലയമാണ് മൂന്നാം സ്ഥാനത്ത്. പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ ലിസ്ബത്ത് കരോലിന്‍ ജോസഫാണു കേരളത്തിന് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. അബിത മേരി മാനുവല്‍ പുതിയ മീറ്റ് റെക്കോര്‍ഡ് കുറിച്ചു. വരണ്ട കാലാവസ്ഥയും ക്രമം തെറ്റിയ മത്സരങ്ങളും താരങ്ങള്‍ക്കു ഉയര്‍ത്തുന്ന പ്രതിസന്ധികളെ മറികടന്നാണ് കേരളം ട്രാക്കിലും ഫീല്‍ഡിലും തിരിച്ചുവരവു നടത്തിയത്. 13 ഫൈനലുകള്‍ രണ്ടു ദിനങ്ങളിലായി പൂര്‍ത്തിയായി. കേരളം സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന 100 മീറ്റര്‍ ട്രാക്കില്‍ തലനാരിഴയ്ക്കാണ് തിരിച്ചടി നേരിട്ടത്. ആണ്‍കുട്ടികളുടെ 400 മീറ്ററിലും ത്രോയിനങ്ങളിലും കേരള താരങ്ങള്‍ നിരാശപ്പെടുത്തി.

മിന്നലായി രാജശ്രീയും ഗുര്‍വീന്ദറും


തലയെടുപ്പിന്റെ പിഴവില്‍ കേരളത്തിന് സ്വര്‍ണം നഷ്ടമായ അതിവേഗത്തിന്റെ ട്രാക്കില്‍ ഗുര്‍വീന്ദര്‍ സിങം രാജശ്രീ പ്രസാദും തിളങ്ങി. ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോള്‍ വിജയിയെ പ്രഖ്യാപിക്കാന്‍ ഫോട്ടോ ഫിനിഷ് വേണ്ടി വന്നു. കേരളത്തിന്റെ താരങ്ങളായ മുഹമ്മദ് അജ്മലും ഓംകാര്‍ നാഥും പഞ്ചാബിന്റെ ഗുര്‍വീന്ദര്‍ സിങും മിന്നലായി പാഞ്ഞു. ഒടുവില്‍ ഫിനിഷിങിലെ തലയെടുപ്പില്‍ ഗുര്‍വീന്ദര്‍ അതിവേഗക്കാരനായി. 10.85 സെക്കന്റില്‍ പറന്നെത്തിയാണ് ഗുര്‍വീന്ദര്‍ പൊന്നണിഞ്ഞത്.
10.86 സെക്കന്റില്‍ ഫിനിഷ് ചെയ്ത മുഹമ്മദ് അജ്മലിനു വെള്ളി കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. 10.95 സെക്കന്റില്‍ ഓടിയെത്തിയാണ് ഓംകാര്‍ നാഥ് കേരളത്തിനു വെങ്കലം സമ്മാനിച്ചത്. പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഏകപക്ഷീയ വിജയം തന്നെയാണ് ബംഗാളിന്റെ രാജശ്രീ പ്രസാദ് നേടിയത്. 12.17 സെക്കന്റിലായിരുന്നു സ്വര്‍ണത്തിലേക്കുള്ള രാജശ്രീയുടെ കുതിപ്പ്. മഹാരാഷ്്ട്രയുടെ സിദ്ദീ സഞ്ജയ് ഹീരേ 12.36 സെക്കന്റില്‍ ഓടിയെത്തി വെള്ളി നേടി. 12.37 സെക്കന്റില്‍ ഫിനിഷ് ചെയ്ത തമിഴ്‌നാടിന്റെ കെ രാമലക്ഷ്മിക്കാണ് വെങ്കലം.

റെക്കോര്‍ഡിന്റെ തിളക്കത്തില്‍ അബിത


ട്രാക്കില്‍ വിശ്രമമില്ലാതെയുള്ള അധ്വാനത്തിലായിരുന്നു രാവിലെ മുതല്‍ അബിത മേരി മാനുവല്‍. 400 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെ പൊന്നണിഞ്ഞാണ് അബിത ട്രാക്കു വിട്ടത്. 55.12 സെക്കന്റില്‍ അപരാജിത കുതിപ്പുമായാണ് ഒളിംപ്യന്‍ പി.ടി ഉഷയുടെ പ്രിയ ശിഷ്യ അബിത പുതിയ മീറ്റ് റെക്കോര്‍ഡുമായി പൊന്നണിഞ്ഞത്. 2005 ല്‍ പഞ്ചാബിന്റെ മന്‍ദീപ് കൗര്‍ സ്ഥാപിച്ച 55.18 സെക്കന്റ് റെക്കോര്‍ഡാണ് പഴങ്കഥയായത്. 11 വര്‍ഷത്തിനു ശേഷമാണ് ഒറ്റ ലാപ്പിന്റെ ട്രാക്കിലെ മീറ്റ് റെക്കോര്‍ഡ് തകര്‍ന്നത്. സംഘടകരുടെ തലതിരിഞ്ഞ മത്സരക്രമം താരങ്ങളെ തെല്ലൊന്നുമല്ല വലച്ചത്. അതുകൊണ്ടു തന്നെ അബിത ഉള്‍പ്പടെയുള്ള താരങ്ങള്‍ വിശ്രമമില്ലാതെ ഓടേണ്ടി വന്നു. ഇന്നലെ രാവിലെ പത്തിനായിരുന്നു 400 മീറ്ററിന്റെ ഹീറ്റ്‌സ്. നട്ടുച്ചയ്ക്ക് സെമി ഫൈനല്‍. 5.15 നു ഫൈനലും. ആദ്യം മുതല്‍ അബിത മാത്രമായിരുന്നു മുന്നില്‍. നാലാം ട്രാക്കില്‍ ഓടിയ അബിത എതിരാളികളെ ഏറെ പിന്നിലാക്കി പൊന്നണിഞ്ഞു. വെള്ളി നേടിയ മധ്യപ്രദേശിന്റെ നിഖിത മലാകര്‍ 56.27 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. 56.49 സെക്കന്റില്‍ ഓടിയെത്തി മഹാരാഷ്ട്രയുടെ റൊസാലിന്‍ റൂബന്‍ ലൂയിസ് വെങ്കലം നേടി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തെലങ്കാനയുടെ ധനവത് ശ്രീകാന്ത് സ്വര്‍ണം നേടി. കേരളത്തിന്റെ ആല്‍ബിന്‍ ബാബും നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടപ്പോള്‍ ഷെറിന്‍മാത്യുവിനു ഏഴാമനാകാനേ കഴിഞ്ഞുള്ളു.

ലിസ്ബത്ത് മലയാളത്തിന്റെ പൊന്ന്


കേരളം കാത്തിരുന്ന സുവര്‍ണ നിമിഷം സമ്മാനിച്ച് ലിസ്ബത്ത് കരോലിന്‍ ജോസഫ് പൊന്നായി. ട്രിപ്പില്‍ ജംപ് പിറ്റില്‍ ലിസ്ബത്ത് സ്വര്‍ണത്തിലേക്ക് ലാന്‍ഡിങ് നടത്തിയപ്പോള്‍ കേരള ക്യാംപില്‍ അഭിമാനത്തിന്റെ പൂത്തിരി കത്തി. ഇന്നലെ ഉച്ചയ്ക്ക് നടന്ന പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപ് പോരാട്ടത്തില്‍ ലിസ്ബത്ത് കരോലിന്‍ ജോസഫ് 12.68 മീറ്റര്‍ ചാടിയാണ് പൊന്നണിഞ്ഞത്. പൂനെയില്‍ കേരളത്തിന്റെ മെഡല്‍ വരള്‍ച്ചയ്ക്ക് അവസാനമാകാന്‍ ഒന്നര ദിവസത്തിന്റെ നീളം മാത്രമേ ഉണ്ടായിരുന്നുള്ളു. തേഞ്ഞിപ്പലത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ഇഷ്ട ഇനമായ ലോംഗ് ജംപില്‍ പിന്നിലായി പോയതോടെയാണ് ലിസ്ബത്ത് ട്രിപ്പിള്‍ ജംപില്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയത്. ലോംഗ് ജംപിലെ നഷ്ടം അങ്ങനെ ട്രിപ്പിളില്‍ നേട്ടമാക്കി ലിസ്ബത്ത് തിളങ്ങി. ആ തിളക്കം ഇന്നലെ പൂനെ ബാലേവാഡി സ്റ്റേഡിയത്തിലും ആവര്‍ത്തിക്കപ്പെട്ടു. സംസ്ഥാന മീറ്റില്‍ ചാടിയതിനെക്കാള്‍ ഒരു സെന്റീ മീറ്റര്‍ കൂടുതല്‍ ചാടിയായിരുന്നു കോഴിക്കോട്ടുകാരി ലിസ്ബത്ത് സ്വര്‍ണത്തിലേക്ക് പറന്നിറങ്ങിയത്. സംസ്ഥാന മീറ്റിലും ലിസ്ബത്തിനു പിന്നിലായി വെള്ളി നേടിയ പാലക്കാട് പറളിയുടെ താരം പി.വി വിനി പൂനെയില്‍ 12.55 മീറ്റര്‍ ചാടി കേരളത്തിനു വെള്ളി സമ്മാനിച്ചു. ബാര്‍ നിര്‍ണയിക്കുന്നതിലെ ചില ആശയക്കുഴപ്പങ്ങള്‍ ആദ്യ രണ്ടു ചാട്ടങ്ങളും ഫൗളാക്കിയ വിനി അവസാന ശ്രമത്തിലാണ് വെള്ളി സ്വന്തമാക്കിയത്. പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിയായ ലിസ്ബത്തിന്റെ ദേശീയ സ്‌കൂള്‍ മീറ്റിലെ 11ാം മെഡലാണിത്. സീനിയര്‍ തലത്തില്‍ ആദ്യത്തേതും. ട്രിപ്പിളില്‍ പൊന്നണിഞ്ഞെങ്കിലും തൊട്ടുപിന്നാലെ നടന്ന ഹൈ ജംപില്‍ ലിസ്ബത്ത് പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടോമി ചെറിയാനാണ് പരിശീലകന്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago
No Image

കൊന്ന് മതിവരാതെ ഇസ്‌റാഈല്‍, ലബനാനില്‍ പരക്കെ വ്യോമാക്രമണം, കൊല്ലപ്പെട്ടവര്‍ 492ലേറെ 

International
  •  3 months ago
No Image

എം.എം ലോറൻസിന്റെ മൃതദേഹത്തിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; അന്ത്യയാത്രയിൽ നാടകീയത

Kerala
  •  3 months ago
No Image

അർജുനായുള്ള തിരച്ചിൽ ഇന്നും തുടരും; വെല്ലുവിളിയായി റെഡ് അലർട്ട്, കാണാതായിട്ട് 70 ദിവസം

Kerala
  •  3 months ago
No Image

തിരിച്ചടിച്ച് ഹിസ്ബുല്ല; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്‌റാഈൽ, മുന്നറിയിപ്പ് സൈറൺ

International
  •  3 months ago
No Image

ശ്രീലങ്ക ചൈനയോടടുക്കുമോയെന്ന ആശങ്കയിൽ ഇന്ത്യ; അദാനിയുടെ ലങ്കൻ നിക്ഷേപത്തെയും ബാധിക്കും

International
  •  3 months ago
No Image

ഇസ്‌റാഈൽ- ഹിസ്ബുല്ല സംഘർഷത്തെ തുടർന്ന് ഇറാൻ സൈന്യത്തിൽ വാക്കിടോക്കിക്ക് ഉൾപ്പെടെ വിലക്ക് 

International
  •  3 months ago
No Image

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21 മുതൽ

Kuwait
  •  3 months ago