സാംസ്‌ക്കാരിക ഫാസിസത്തിനെതിരെ നാടകങ്ങളുടെ പോരാട്ടം അഭിമാനകരം: പി തിലോത്തമന്‍
മണ്ണഞ്ചേരി :രാജ്യത്തെ സാംസ്‌ക്കാരിക ഫാസിസത്തിനെതിരെ നാടകങ്ങള്‍ നടത്തുന്ന പോരാട്ടം അഭിമാനകരമാണെന്ന് ഭക്ഷ്യ - സിവില്‍സപ്ലൈയ്‌സ് വകുപ്പുമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. കേരള സംഗീതനാടക അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാന അമേച്വര്‍ നാടക മത്സരം കലവൂരില്‍ ഉദ്ഘാടനംചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഒരുകാലത്ത് നാടകങ്ങള്‍ നിറഞ്ഞാടിയിരുന്നു ഇക്കാലത്ത് സാംസ്‌ക്കാരിക മേഖലകളിലും ഉയര്‍പ്പിന്റെ കാലമായിരുന്നെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇടക്കാലത്ത് മുരടിപ്പില്‍നിന്നും നാടകരംഗം വീണ്ടും സജീവമാകുന്നതായും തിലോത്തമന്‍ പറഞ്ഞു. നാടിന്റെ ഗന്ധമുള്ള നാടകങ്ങള്‍ പ്രക്ഷേകര്‍ കാലംനോക്കാതെ സ്വീകരിക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.കേരളത്തില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കിയതും നാടകമാണെന്നും തിലോത്തമന്‍ പറഞ്ഞു. മനുഷ്യമനസുകളില്‍ കറുത്തചിന്തകള്‍ വിഹരിക്കുകയും അസഹിഷ്ണുത വളരുകയും ചെയ്യുന്ന ഈ കാലത്ത് നാടകപ്രസ്ഥാനങ്ങളുടെ പങ്ക് വളരെ നിര്‍ണായകമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത അദ്ധ്യക്ഷതവഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."