HOME
DETAILS
MAL
യുവാവിന് ലോക്കപ്പില്‍ ക്രൂര മര്‍ദനം
backup
January 05 2017 | 21:01 PM
തിടനാട്: കുടുംബ പ്രശ്നത്തിന്റെ പേരില്‍ തിടനാട് പൊലിസ് സ്റ്റേഷനില്‍എത്തിയ കുന്നുംപുറത്ത് താമസിക്കുന്ന മതിയത്തു വീട്ടില്‍ ഷാമോന് എം.കെ (36) യുവാവിനെയാണു തിടനാട് എസ്.ഐയുടെ നേതൃത്വത്തില്‍ ആറോളം പൊലിസുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്.
ഷാമോന്റ പക്കലുണ്ടായിരുന്ന രണ്ടര വയസുള്ള കുട്ടിയെ ബലമായി പിടിച്ച് വാങ്ങി കുട്ടിയുടെ കണ്മുമ്പില് വച്ചായിരുന്നു മര്‍ദനം.കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ എത്തിയ യുവാവിനെയാണു രണ്ടു മണിക്കൂര്‍ ലോക്കപ്പിലിട്ട് മര്‍ദിച്ചത്.
അതിഗുരുതരമായി ശരീരമാസകലം പരുക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിച്ചു.പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളം അമൃതാശുപത്രിയിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."