കൂട്ട ഉപവാസം നടത്തി
തിരുവനന്തപുരം: ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച 24 മണിക്കൂര്‍ ഉപവാസസമരം ഉഴവൂര്‍ വിജയന് ഉദ്ഘാടനം ചെയ്തു. ചെറുകിട കരിങ്കല്‍ ക്വാറികള്‍ സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞമാസം 19ന് ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ഉപവാസം. എം.എല്‍.എ അഡ്വ. എം. വിന്‍സന്റ്, ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ജെ ജോസഫ്, ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എ.കെ ഡേവിസന് എന്നിവര്‍ പങ്കെടുത്തു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍കുമാര്‍ ചെറുകിട കരിങ്കല്‍ക്വാറി അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ബാബുവിന് നാരങ്ങാനീര് നല്‍കിയാണ് ഉപവാസം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."