ദുരുപയോഗം ചെയ്യുന്ന പൊതുടാപ്പുകള്‍ അടച്ചുപൂട്ടാനുള്ള നടപടിയ്ക്കെതിരേ സി.പി.എം രംഗത്ത്
മാവൂര്‍: മാവൂരില്‍ ദുരൂപയോഗം ചെയ്യുന്ന പൊതുടാപ്പുകള്‍ അടച്ചുപൂട്ടാനുള്ള വാട്ടര്‍അതോറിറ്റി, ഗ്രാമപഞ്ചായത്ത് അധികൃതരുടെ നടപടിയെ സി.പി.എം രാഷ്ട്രീയ ആയുധമാക്കുന്നു.
രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനിടയിലും ഉള്‍നാടന്‍ പ്രദേശങ്ങളിലെ പൊതു ടാപ്പുകളിലെ ശുദ്ധജലം കാലികളെ കുളിപ്പിക്കാനും വാഹനം കഴുകാനും ഉപയോഗിക്കുന്നതിനെ തുടര്‍ന്ന് ഇത്തരം ടാപ്പുകള്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. വാട്ടര്‍ അതോറിറ്റി, ഗ്രാമ പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കുടിവെള്ള ദുരുപയോഗം ശ്രദ്ധയില്‍ പെട്ടത്. ദുരുപയോഗം കാരണം മേച്ചേരിക്കുന്ന്, കച്ചേരിക്കുന്ന്, കോട്ടക്കുന്ന്, അടുവാട് തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ ശുദ്ധജലം തീരെ ലഭിക്കാത്ത അവസ്ഥയായി.
ഇതേതുടര്‍ന്ന് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ആകെയുള്ള 287 ടാപ്പുകളില്‍ 148 എണ്ണവും കണക്ഷന് കട്ട് ചെയ്യുന്നത്. പതിറ്റണ്ടാണ്ടുകള്ക്കുമുന്പ ് ഗ്രാസിം സജീവമായിരുന്ന കാലത്ത് സ്ഥാപിച്ച ടാപ്പുകളാണ് ഇവിടെയുള്ളത്. കാര്യക്ഷമമല്ലാത്തതിനാലും ദുരുപയോഗം കാരണവും ശുദ്ധജലം പാഴാകുന്ന അവസ്ഥ തുടര്‍ന്നതിനാല്‍ ഇവ അടച്ചുപൂട്ടാന്‍ സി.പി.എം മെമ്പര്‍മാരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ബോര്‍ഡ് മീറ്റിംങില്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. അപേക്ഷനല്കുന്ന വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് ഉടന്‍ കണക്ഷന് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."