HOME
DETAILS
MAL
കെ.പി താഹിറിനെതിരായ അക്രമം: പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം: കെ.പി.എ മജീദ്
backup
January 06 2017 | 05:01 AM
കണ്ണൂര്‍: മുസ്ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ കെ.പി താഹിറിനു നേരെ നടന്ന അക്രമത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതിഷേധിച്ചു. പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തകര്‍ പോലും അക്രമിക്കപ്പെടുന്ന സാഹചര്യമാണ് മുഖ്യമന്ത്രിയുടെ നാട്ടിലുള്ളത്. അക്രമികള്‍ക്ക് സംരക്ഷണം കൊടുക്കുന്ന നിലപാട് സി.പി.എം അവസാനിപ്പിക്കണമെന്നും കെ.പി.എ മജീദ് പറഞ്ഞു. ചികിത്സയില്‍ കഴിയുന്ന കെ.പി താഹിറിനെ മുസ്ലിം ലീഗ് നേതാക്കളായ ടി.പി.എം സാഹിര്‍, എം.സി മായിന്‍ ഹാജി, അബ്ദുറഹിമാന് കല്ലായി എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."